ഇന്ത്യയുടെ മുൻ താരവും ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പ്രധാന പരിശീലകനുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിൻ്റെ പരിശീലകനാവുമെന്ന റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഇക്കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ലെന്നും തീരുമാനമെടുക്കാൻ സമയം വേണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ടി-20 ലോകകപ്പിനു ശേഷം ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനാവുമെന്നായിരുന്നു റിപ്പോർട്ടുകൾ. (sourav ganguly rahul dravid) “ദ്രാവിഡ് പരിശീലകനാവുന്നതിൽ സ്ഥിരീകരണം ആയിട്ടില്ല. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാൻ അദ്ദേഹത്തിനു താത്പര്യമുണ്ടെങ്കിൽ അദ്ദേഹം അപേക്ഷിക്കും. ഇപ്പോൾ […]
Tag: Rahul Dravid
ബിസിസിഐയ്ക്ക് താത്പര്യം ഇന്ത്യൻ പരിശീലകനെ; ദ്രാവിഡ് ഇടക്കാല പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്
രവി ശാത്രി സ്ഥാനമൊഴിയുമ്പോൾ പകരം ബിസിസിഐക്ക് താത്പര്യം ഇന്ത്യൻ പരിശീലകനെയെന്ന് റിപ്പോർട്ട്. ഇന്ത്യൻ പരിശീലകനാണെങ്കിൽ ആഭ്യന്തര താരങ്ങളുമായുള്ള ആശയവിനിമയം അടക്കമുള്ള കാര്യങ്ങൾ സുഗമമായി നടക്കുമെന്നാണ് ബിസിസിഐയുടെ നിലപാട്. ഒരു മുഴുവൻ സമയ ജോലിയാണ് ഇന്ത്യൻ ടീമിൻ്റെ പരിശീലക സ്ഥാനം. ഐപിഎൽ പോലെ മാസങ്ങൾ മാത്രം നീളുന്ന ഒന്നല്ല. അതും ഇന്ത്യൻ പരിശീലകനെ പരിഗണിക്കാൻ ബിസിസിഐയെ പ്രേരിപ്പിക്കുന്നുണ്ട്. (india bcci rahul dravid) പഞ്ചാബ് കിംഗ്സ് പരിശീലകൻ അനിൽ കുംബ്ലെ, സൺറൈസേഴ്സ് പരിശീലക സംഘത്തിലുള്ള വിവിഎസ് ലക്ഷ്മൺ, ദേശീയ […]
ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നിലെ ആ ‘അദൃശ്യ മതില്‍
ആസ്ട്രേലിയയിലെ ഗബ്ബയില്‍ 32 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ദുര്‍ബലരെന്ന് കരുതിയ ഒരു സംഘം കിരീടമുയര്‍ത്തി മടങ്ങുമ്പോള്‍ ഏറ്റവുമധികം പ്രശംസ ലഭിച്ചത് സ്റ്റാന്‍ഡ് ബൈ ക്യാപ്റ്റനായെത്തിയ അജിങ്ക്യ രഹാനെക്കാണ്. കളിക്കളത്തില്‍ പക്വതയുടേയും വിനയത്തിന്‍റേയും ആള്‍രൂപമായി രഹാനെ നിന്നപ്പോള്‍ എല്ലാ ക്രിക്കറ്റ് പ്രേമികളും ഓര്‍ത്തെടുത്തിട്ടുണ്ടാകുക ഗ്രൌണ്ടിലെ വന്‍മതില്‍ എന്നറിയപ്പെട്ടിരുന്ന രാഹുല്‍ ദ്രാവിഡിനെയാണ്. കളിക്കളത്തില്‍ ദ്രാവിഡ് എന്നും മാന്യതയുടെ പര്യായം ആയിരുന്നു, പക്ഷേ അതുകൊണ്ട് മാത്രമല്ല കളിപ്രേമികളുടെ കണ്ണുകള്‍ ദ്രാവിഡിനെ തിരഞ്ഞത്, കംഗാരുപ്പടയെ മലര്‍ത്തിയടിച്ച് ഗബ്ബയില്‍ കിരീടമുയര്‍ത്തി ഇന്ത്യന്‍ ടീമിനെ നയിച്ചത് […]
ട്വന്റി 20യെ എന്തുകൊണ്ട് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിക്കൂടാ..? രാഹുൽ ദ്രാവിഡ്
ക്രിക്കറ്റിന്റെ കുഞ്ഞൻ പതിപ്പായ ട്വന്റി 20യെ ഒളിമ്പിക്സിൽ ഉൾപ്പെടുത്തണമെന്ന നിർദേശവുമായി രാഹുൽ ദ്രാവിഡ്. ട്വന്റി 20 ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയാൽ അത് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു. നിലവിൽ 75 രാജ്യങ്ങളിൽ കൂടുതൽ ടി20 ക്രിക്കറ്റ് സജീവമാണെന്നും ഒരുപാടു രാജ്യങ്ങളിൽ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റുകൾ നടക്കുന്നുണ്ടെന്നും ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ കൂടിയായ രാഹുൽ ദ്രാവിഡ് ചൂണ്ടിക്കാട്ടി. തീർച്ചയായും ഞാൻ ടി20 ക്രിക്കറ്റിന്റെ വളർച്ചയോടൊപ്പമാണ്, അതിനെ ഫലപ്രദമായി […]
ഐ.പി.എല്‍ ടീമുകള്‍ വര്‍ധിപ്പിക്കണം, കഴിവുള്ള പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കണം; ദ്രാവിഡ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് വാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ്. ഐ.പി.എല്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും, പ്രതിഭാധനരായ ഒരുപാട് യുവാക്കള്‍ അവസരം കാത്ത് പുറത്തുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. ഐപിഎല്ലിന്റെ അടുത്ത സീസണിൽ ഒമ്പത് ടീമുകളുണ്ടാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. “കഴിവിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ ഐപിഎല്ലിൽ ഒരു വിപുലീകരണത്തിന് സമയമായതായി എനിക്ക് തോന്നുന്നു. നിലവിൽ അവസരം ലഭിക്കാത്ത ധാരാളം കഴിവുള്ള താരങ്ങളുണ്ട്. ടീമുകളുടെ എണ്ണം കൂട്ടിയാൽ അത്തരം […]