റഫാൽ യുദ്ധവിമാനം ഇന്ന് ഔദ്യോഗികമായി എയർഫോഴ്‍സിന്‍റെ ഭാഗമാവും. അംബാലയിലെ വ്യോമസേനതാവളത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി മുഖ്യാതിഥിയാവും. ചടങ്ങിനോടനുബന്ധിച്ച് അംബാല എയർബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 27നാണ് ആദ്യബാച്ചിൽപ്പെട്ട അഞ്ച് റഫാൽ വിമാനങ്ങൾ ഫ്രാൻസിൽനിന്ന് അംബാലയിലെത്തിയത്. റഫാൽ വിമാനം അനാച്ഛാദനം, ജലപീരങ്കി അഭിവാദ്യം, പരമ്പരാഗത ‘സർവധർമ പൂജ’, റഫാൽ, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, ‘സാരംങ് എയ്റോബാറ്റിക് ടീം’ നടത്തുന്ന പ്രകടനം എന്നിവ ചടങ്ങിന്‍റെ ഭാഗമായി നടക്കും. ചടങ്ങുകൾക്ക് […]
Tag: Rafale fighter jet deal
റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയതിന് പിന്നാലെ സര്‍ക്കാരിനോട് മൂന്ന് ചോദ്യങ്ങളുമായി രാഹുല്‍
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചരണായുധം റഫാല്‍ ഇടപാട് സംബന്ധിച്ചായിരുന്നു ഫ്രാൻസിൽനിന്ന് റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയിലെത്തിച്ചതിനു പിന്നാലെ കേന്ദ്രസർക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി. റഫാല്‍ സ്വന്തമാക്കിയതിന് വ്യോമസേനയെ അഭിനന്ദിച്ചുകൊണ്ടാണ് രാഹുല്‍ ട്വിറ്ററിലൂടെ ചോദ്യങ്ങളുയര്‍ത്തിയത്. ‘റഫാലില്‍ ഇന്ത്യന്‍ വ്യോമസേനക്ക് അഭിനന്ദനങ്ങള്‍. അതേ സമയം ഉത്തരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമോ എന്ന് കുറിച്ചാണ് അദ്ദേഹം മൂന്നു ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ഓരോ വിമാനത്തിനും 526 കോടി രൂപയ്ക്ക് പകരം 1,670 കോടി രൂപ ചെലവാക്കുന്നത് എന്തുകൊണ്ടെന്നാണ് രാഹുലിന്റെ പ്രധാന […]