സിങ്കു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന ഇന്ത്യൻ സൈനികര്‍ ധീരതക്ക് ലഭിച്ച 5,000 മെഡലുകള്‍ ശേഖരിച്ച് തിരിച്ച് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. കേന്ദ്രം മുന്നോട്ടുവെച്ച കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുകയാണ്. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ 25,000 മെഡലുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രതിഷേധിക്കുന്ന സൈനികര്‍ പറഞ്ഞു. ‘സൈനികരും കര്‍ഷകരുമുള്ള കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. എട്ടുപേര്‍ രാജ്യത്തിനായി അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ചിട്ടുണ്ട്, ഞാന്‍ അതില്‍ അഭിമാനിക്കുന്നുമുണ്ട്, എന്നാല്‍ ഇപ്പോള്‍ ഗവണ്‍മെന്‍റ് എന്താണ് ഞങ്ങളോട് ചെയ്യുന്നത് ? ഈ രാജ്യം […]
Tag: Punjab
ദസറക്ക് മോദിയുടെ കോലം കത്തിച്ച് പഞ്ചാബിലെ കര്‍ഷകര്‍
ദസറക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബിലെ കര്‍ഷകര്‍. പുതിയ കാര്‍ഷിക നിയമത്തോടുള്ള പ്രതിഷേധമാണ് ഭാരതീയ കിസാന്‍ യൂണിയന്റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നത്. വ്യവസായികളായ മുകേഷ് അംബാനിയുടെയും ഗൌതം അദാനിയുടെയും കോലം കത്തിച്ചു. ദസറക്ക് രാവണനെ കത്തിക്കുന്ന പരമ്പരാഗത രീതി അനുകരിച്ചാണ് മോദിയുടെ കോലം കര്‍ഷകര്‍ കത്തിച്ചത്. ഭതിൻഡ, സംഗത്, സംഗ്രൂർ, ബർണാല, മലർകോട്ല, മന്‍സ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇത്തരത്തില്‍ കോലം കത്തിച്ചു. ഹരിയാനയിലും സമാനമായ പ്രതിഷേധം നടന്നു. കർഷക സമരം ഒത്തുതീർക്കാൻ […]
”ഗവണ്‍മെന്‍റിനെ ഇല്ലാതാക്കുന്നതിനെ ഭയപ്പെടുന്നില്ല”; കേന്ദ്ര കർഷക നിയമത്തിനെതിരെ മൂന്ന് ബില്ലുകള്‍ പാസാക്കി പഞ്ചാബ്
കർഷകരെ തകർക്കാന്‍ അനുവദിക്കില്ലെന്നും ഗവണ്‍മെന്‍റിനെ ഇല്ലാതാക്കുന്നതിനെ ഭയപ്പെടുന്നില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. കേന്ദ്രം നടപ്പിലാക്കിയ കർഷക ബില്ലുകള്‍ക്കെതിരെ പഞ്ചാബ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”രാജിവെക്കേണ്ടിവരുന്നതിനെപറ്റി ഞാന്‍ ഭയപ്പെടുന്നില്ല. കര്‍ഷകരെ പ്രയാസത്തിലാക്കാനോ അവരെ തകർക്കാനോ അനുവദിക്കില്ല, എന്‍റെ ഗവണ്‍മെന്‍റ് പിരിച്ചുവിടപ്പെടുന്നതിനെ ഞാന്‍ ഭയക്കുന്നില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കേന്ദ്രത്തിന്‍റെ കര്‍ഷക നിയമങ്ങളെ എതിര്‍ക്കുന്ന മൂന്ന് ബില്ലുകള്‍ മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്‍റെ നിയമങ്ങള്‍ വെച്ച് കേന്ദ്ര കര്‍ഷക നിയമങ്ങളെ കഴിയുന്ന രീതിയില്‍ എതിര്‍ക്കാനാണ് […]
കര്‍ഷകരുടെ പ്രതിഷേധം ആളിപ്പടരുന്നു; പഞ്ചാബും സുപ്രീംകോടതിയിലേക്ക്
രാജ്യത്ത് കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം തുടരുന്നു. ഒക്ടോബർ 2 വരെ ട്രെയിന്‍ തടയല്‍ തുടരുമെന്ന് പഞ്ചാബ് കിസാന്‍ മസ്ദൂർ സംഘ് അറിയിച്ചു. നിയമത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഉടന്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. കാർഷിക ബില്ലുകള്‍ പാർലമെന്‍റില്‍ അവതരിപ്പിച്ചത് മുതല്‍ 26 വരെയാണ് കർഷകർ പ്രതിഷേധവും ട്രെയിന്‍ തടയലും പ്രഖ്യാപിച്ചിരുന്നത്. പിന്നീട് പാർലമെന്‍റിലെ സംഭവ വികാസങ്ങളെ തുടർന്ന് പ്രതിഷേധം ഇന്ന് വരെ നീട്ടി. ഇനിയുള്ള സമരം എങ്ങനെയാകണം എന്ന കൂടിയാലോചനകളിലാണ് കർഷക സംഘടനകള്‍. കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളിലേക്ക് […]
കാർഷിക ബില്ലില്‍ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവെച്ചു
വിവാദ കാർഷിക ബില്ലുകൾ ലോക് സഭയിൽ അവതരിപ്പിക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ, കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവെച്ചു. എൻ.ഡി.എ സഖ്യകക്ഷിയായ പഞ്ചാബില്‍ നിന്നുള്ള ശിരോമണി അകാലിദൾ എം.പി ഹർസിമ്രത് കൗർ ബാദലാണ് മോദി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. കർഷ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് മന്ത്രിയുടെ രാജിയെന്നും എന്നാൽ കേന്ദ്രസർക്കാറിനുള്ള പിന്തുണ തുടരുമെന്നും ശിരോമണി അകാലിദൾ തലവൻ സുഖ്ബീർ സിങ് ബാദൽ അറിയിച്ചു. സഭയിൽ അവതരിപ്പിക്കാനിരിക്കുന്ന കാർഷിക ബില്ലിനെതിരെ ഹരിയാന – പഞ്ചാബ് സംസ്ഥാനങ്ങളിൽ ശക്തമായ പ്രതിഷേധം നടന്നു വരികയാണ്. കാർഷിക […]