പഞ്ചനദികളുടെ നാട് ജനവിധിയെഴുതാനൊരുങ്ങുമ്പോള്‍ അത് ചരിത്രത്തിന്റെ കൂടി ഭാഗമാണ്. രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തിനുശേഷമുള്ള തെരഞ്ഞെടുപ്പാണ് പഞ്ചാബിലടക്കം അഞ്ചുസംസ്ഥാനങ്ങളില്‍ അടുത്ത മാസം നടക്കാനിരിക്കുന്നത്. വിവാദമായ കാര്‍ഷിക നിയമങ്ങളും അത് സൃഷ്ടിച്ച സമരങ്ങളും അടിച്ചമര്‍ത്തലുകളുമാണ് പഞ്ചാബില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മുഖ്യമായും പ്രതിഫലിക്കുക. (punjab farmers) പഞ്ചാബിന്റെ സമ്പദ് ഘടനയുടെ ഭൂരിഭാഗവും കൃഷിയില്‍ നിന്നും ചെറുകിട- ഇടത്തരം വ്യവസായങ്ങളില്‍ നിന്നുമാണ്. അതുകൊണ്ടുതന്നെ കര്‍ഷകരുടെ രാഷ്ട്രീയം പഞ്ചാബിന് അതിപ്രാധാന്യമുള്ളതാണ്. ഖാരിഫ് മാര്‍ക്കറ്റിങ് സീസണിലെ (2021-22) കര്‍ഷകരില്‍ നിന്ന് ഏറ്റവും […]