World

ഉത്തരകൊറിയയിൽ ഹോളിവുഡ് സിനിമകൾ കണ്ടാൽ ശിക്ഷ; മാതാപിതാക്കളെ ലേബർ ക്യാമ്പിലേക്കും കുട്ടികളെ 5 വർഷം തടവിലേക്കും അയക്കും

പാശ്ചാത്യ മാധ്യമങ്ങൾക്കെതിരെയുള്ള അടിച്ചമർത്തൽ ശക്തമാക്കുന്നതിനായി, ഹോളിവുഡ് സിനിമകളും ടിവി പ്രോഗ്രാമുകളും കാണുന്ന കുട്ടികളെ പിടികൂടിയാൽ മാതാപിതാക്കളെ ജയിലിലടക്കുമെന്ന് ഉത്തര കൊറിയ. ഹോളിവുഡ് അല്ലെങ്കിൽ ദക്ഷിണ കൊറിയൻ സിനിമ കാണുന്ന കുട്ടികളുടെ മാതാപിതാക്കൾ ആറ് മാസം നിർബന്ധമായും ലേബർ ക്യാമ്പിൽ കഴിയേണ്ടി വരും. ഇത് കണ്ട കുട്ടികൾക്ക് അഞ്ച് വർഷത്തെ തടവ് അനുഭവിക്കേണ്ടി വരും എന്നും മിറർ റിപ്പോർട്ട് ചെയ്തു. ഇതിനുമുമ്പ് നിയമം ലംഘിച്ച് കുറ്റക്കാരാണെന്ന് കണ്ടെത്തിയ രക്ഷിതാക്കൾക്ക് കർശനമായ താക്കീത് നൽകി വിടുമായിരുന്നു. എന്നാൽ മിറർ റിപ്പോർട്ട് […]