National

പുൽവാമ ഭീകരാക്രമണം; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കരസേന മുൻ മേധാവി

പുൽവാമ ഭീകരാക്രമണത്തിൽ സർക്കാരിനു വീഴ്ച സംഭവിച്ചു എന്ന് മുൻകരസേന മേധാവി ജനറൽ ശങ്കർ റോയ്‌ ചൗധരി. സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം നരേന്ദ്രമോദി സർക്കാരിനാണ്. ഇന്റലിജൻസ് പരാജയത്തിന്റെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനാണ് എന്നും അദ്ദേഹം വിമർശിച്ചു. സൈനിക വാഹനങ്ങൾ പാക് അതിർത്തിയോട് ചേർന്നുള്ള ദേശീയപാതയിൽ യാത്ര ചെയ്യൻ പാടില്ലായിരുന്നു. സൈനികർ വിമാനത്തിൽ യാത്ര ചെയ്തിരുന്നെങ്കിൽ സംഭവം ഒഴിവാക്കാമായിരുന്നു. സംഭവിച്ചത് വലിയ തിരിച്ചടിയാണ്. ഇന്റലിജൻസ് പരാജയത്തിന്റെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ ഗവർണർ […]

India National

എന്തിനൊക്കെയാണ് മാപ്പ് പറയേണ്ടത്?ശശി തരൂർ

പുൽവാമാ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പരാമർശത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പിക്ക് മറുപടിയുമായി ശശിതരൂർ. കോണ്‍ഗ്രസ് ഏത് കാര്യത്തിനാണ് മാപ്പ് പറയേണ്ടതെന്നായിരുന്നു കേന്ദ്രത്തെ വിമർശിച്ചു കൊണ്ട് ശശി തരൂർ ട്വീറ്റ് ചെയ്തത്. പുൽവാമ സംഭവത്തിൽ എന്തിനൊക്കെയാണ്​ ഞങ്ങൾ മാപ്പ്​ പറയേണ്ടതെന്ന്​ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു, കേന്ദ്ര സർക്കാർ നമ്മുടെ സൈനികരെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിച്ചതിനാണോ? അതോ ദേശീയ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കാതിരുന്നതിനോ? രക്തസാക്ഷികളുടെ കുടുംബത്തിന് അശ്വാസമേകാൻ ശ്രമിച്ചതിനോ? ഇതിൽ ഏതിനാണ് കോൺഗ്രസ്സ് മാപ്പ് പറയേണ്ടത്? ശശി തരൂർ ട്വിറ്ററിൽ […]

India National

രാജ്യവിരുദ്ധശക്തികളുടെ കളിപ്പാവ ആവരുത് പ്രതിപക്ഷം: മോദി

പുല്‍വാമ ഭീകരാക്രമണം ഇമ്രാൻഖാന്‍റെ ഭരണ നേട്ടമാണെന്ന പാക് മന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷത്തിനെതിരെ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവാൻമാർ വീരമൃത്യു വരിച്ചപ്പോൾ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചു. രാജ്യ വിരുദ്ധ ശക്തികളുടെ കളിപ്പാവ ആകരുത് പ്രതിപക്ഷമെന്നും ഗുജറാത്തിലെ കെവാഡിയയില്‍ ഏകതാ ദിവസ് ആഘോഷത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി പട്ടേൽ ചൗക്കിലെ പട്ടേൽ പ്രതിമയിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പുഷ്പാർച്ചന നടത്തി. ജവാൻമാർ വീരമൃത്യു വരിച്ചപ്പോൾ പ്രതിപക്ഷം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയെന്ന് മോദി കുറ്റപ്പെടുത്തി. അവരുടെ ദുഷ്ട പ്രചാരണങ്ങൾ ഹൃദയവേദന ഉണ്ടാക്കി. […]

India National

പുൽവാമ ആക്രമണം; പാക് മന്ത്രിയുടെ പ്രസ്താവനയിൽ പാകിസ്താനിൽ പ്രതിഷേധം ശക്തം

പുൽവാമ ആക്രമണം സംബന്ധിച്ച പാക് മന്ത്രി ഫവാദ് ചൗധരിയുടെ പ്രസ്താവനയിൽ പാകിസ്താനിൽ പ്രതിഷേധം ശക്തം. വാക്കുകൾ വളച്ചൊടിച്ചു എന്നും പുൽവാമക്ക് ശേഷമുള്ള സാഹര്യമാണ് വിശദീകരിച്ചതെന്നും ഫവാദ് ചൗധരി പ്രതികരിച്ചു. പാകിസ്താന്‍റെ യഥാർത്ഥ മുഖം ലോകത്തിന് വ്യക്തമായെന്ന് വിദേശ മന്ത്രാലയം പ്രതികരിച്ചു. അതേ സമയം വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പിടിയിലായ ശേഷം പാകിസ്താന്‍ തിരിച്ചടിക്ക് ശ്രമിച്ചിരിന്നുവെങ്കില്‍ അവരുടെ സൈനിക വ്യൂഹത്തെ തുടച്ച് നീക്കാന്‍ സജ്ജമായിരുന്നുവെന്ന് മുന്‍ വ്യോമസേന മേധാവി ബി.എസ് ധനോവ പ്രതികരിച്ചു. പാകിസ്താൻ ഭീകരവാദത്തെ പോത്സാഹിപ്പിക്കുന്നു […]

India

പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷ സേനയുടെ ഭീകരവിരുദ്ധ നടപടിയിൽ രണ്ട് ഭീകരരെ വധിച്ചു. കഴിഞ്ഞ 16 മണിക്കൂറായി പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. അതിനിടെ അനന്തനാഗിലെ ദേശീയപാതയിൽ സുരക്ഷയിൽ ഉണ്ടായിരുന്ന സിആർപിഎഫ് സംഘത്തെ ഭീകരർ അക്രമിച്ചു. ഒരു സിആർപിഎഫ് ജവാന് പരുക്കേറ്റു. കഴിഞ്ഞ ഏതാനും മാസങ്ങളായി കശ്മീരിൽ ഭീകരവിരുദ്ധ നടപടി സുരക്ഷസേന ശക്തമാക്കിയിരുന്നു. പുൽവാമ അവന്തിപോരിലാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ സുരക്ഷാ സേനയുടെ ഭീകരവിരുദ്ധ നടപടി ആരംഭിച്ചത്. സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് […]