Cricket

ബാബർ അസമിനെ വിമർശിച്ചു; പാകിസ്താനിലെ ജീവിതം ജയിൽവാസം പോലെയായിരുന്നു എന്ന് സൈമൺ ഡൂൾ

ബാബർ അസമിൻ്റെ ബാറ്റിംഗിനെ വിമർശിച്ചതിനാൽ പാകിസ്താനിലെ തൻ്റെ ജീവിതം ജയിൽവാസം പോലെയായിരുന്നു എന്ന് ന്യൂസീലൻഡിൻ്റെ മുൻ താരവും കമൻ്റേറ്ററുമായ സൈമൺ ഡൂൾ. അസമിൻ്റെ സ്ട്രൈക്ക് റേറ്റിനെ വിമർശിച്ച് കമൻ്ററി പറഞ്ഞതിനു പിന്നാലെ തന്നെക്കാത്ത് താരത്തിൻ്റെ ആരാധകർ പുറത്ത് കൂടിനിൽക്കുകയായിരുന്നു എന്നും പുറത്ത് ഭക്ഷണം കഴിക്കാൻ പോലും പോവാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം ജിയോ ന്യൂസിനോട് പറഞ്ഞു. “പാകിസ്താനിൽ ജീവിക്കുന്നത് ജയിലിൽ ജീവിക്കുന്നത് പോലെയാണ്. ബാബർ അസമിൻ്റെ ആരാധകർ കാത്ത് നിൽക്കുന്നതിനാൽ പുറത്തുപോകാൻ എനിക്ക് അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ട് ഭക്ഷണം പോലും […]

Cricket

പിഎസ്എലിൽ റെക്കോർഡ് ചേസ്; 241 റൺസ് പിന്തുടർന്ന് വിജയിച്ചത് 10 പന്തുകൾ ബാക്കിനിൽക്കെ

പാകിസ്താൻ സൂപ്പർ ലീഗിൽ റെക്കോർഡ് ചേസ്. ബാബർ അസമിൻ്റെ പെഷവാർ സാൽമി മുന്നോട്ടുവച്ച 241 റൺസിൻ്റെ വിജയലക്ഷ്യം 10 പന്തുകൾ ശേഷിക്കെ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് മറികടന്നു. പെഷവാർ സാൽമിക്കായി ബാബർ അസമും ക്വെറ്റയ്ക്കായി ജേസ റോയും സെഞ്ചുറികൾ നേടി. ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺ ചേസാണ് ഇന്നലെ നടന്നത്. (Quetta Gladiators PSL Peshawar) സീസണിലെ കണ്ടുപിടുത്തമായ സൈം അയൂബും ബാബർ അസവും ചേർന്ന് മിന്നും തുടക്കമാണ് […]