സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രിയങ്കാ ഗാന്ധി. മുഖ്യമന്ത്രിയും സർക്കാരും വിദേശത്തുള്ള സ്വർണത്തിന് പിന്നാലെയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. കേരളത്തിലെ ഈ തെരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കുകയാണ്. ആരെയാണ് തെരഞ്ഞെടുക്കുന്നതെന്ന് അറിയാൻ ഇന്ത്യക്ക് അറിയാൻ ആകാംക്ഷയുണ്ട്. ഭാവിയ്ക്ക് വേണ്ടിയുള്ള പ്രകടന പത്രികയാണ് യു.ഡി.എഫ് കൊണ്ടുവന്നിട്ടുള്ളതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയും ഗവണ്‍മെന്റും വിദേശത്തുള്ള സ്വർണത്തിന് പിന്നാലെയാണ്. കേരളത്തിലെ യഥാർത്ഥ സ്വർണ്ണം ജനങ്ങളാണെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. കേരളത്തിൽ സി.പി.എമ്മിന്റെത് അക്രമരാഷ്ട്രീയമാണ്. ബി.ജെ.പിയുടെത് വിഭജന രാഷ്ട്രീയവുമാണ്. കോണ്‍ഗ്രസിന്റേതാകട്ടെ വികസനാത്മക രാഷ്ട്രീയമാണ്. […]