എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമില്ലാതെ 136ാം സ്ഥാപകദിനം ആഘോഷിച്ച് കോണ്‍ഗ്രസ്. ഡല്‍ഹിയിലെ ആസ്ഥാനത്തായിരുന്നു ആഘോഷം. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുടെ സാന്നിധ്യത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ ആന്റണി പതാക ഉയര്‍ത്തി. പാര്‍ട്ടിയുടെ സുപ്രധാന അവസരങ്ങളിലൊന്നില്‍ രാഹുല്‍ ഗാന്ധിയുടെ അഭാവത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വിമര്‍ശിച്ചു. ആരോഗ്യപ്രശ്‌നങ്ങളാല്‍ സോണിയ ഗാന്ധി പരിപാടിയില്‍ നിന്നും വിട്ടുനിന്നപ്പോള്‍ രാഹുല്‍ ഗാന്ധി […]
Tag: Priyanka Gandhi
കോണ്‍ഗ്രസിന്‍റെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു; പ്രിയങ്ക ഗാന്ധി കസ്റ്റഡിയില്‍
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു. രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. കർഷകരുടെ ശബ്ദമായാണ് സമരം നടത്തിയതെന്ന് പ്രിയങ്ക പറഞ്ഞു. രാഹുൽ ഗാന്ധിയും എംപിമാരും അൽപസമയത്തിനകം രാഷ്ട്രപതിയെ കാണും. രണ്ട് കോടി ഒപ്പുകളടങ്ങിയ നിവേദനം രാഷ്ട്രപതിക്ക് കൈമാറും. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചാണ് പൊലീസ് തടഞ്ഞത്. പ്രിയങ്ക ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെ […]
ഇല നോക്കി അതേത് വിളയാണെന്ന് പറയുകയാണെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ശെഖാവത്ത്
ഇലകള്‍ കണ്ട് അതേത് വിളയാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പറയുകയാണെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. കാര്‍ഷിക നിയമത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. പ്രതിഷേധങ്ങളിലൂടെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആടിനേയും ചെമ്മരിയാടിനേയും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവരാണ് രാഹുലും പ്രിയങ്കയുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധറാലി നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് […]
രാഹുലും പ്രിയങ്കയും വീണ്ടും ഹാഥ്റസിലേക്ക്; സന്ദര്‍ശാനുമതി നിഷേധിച്ചാല്‍ കോടതിയെ സമീപിക്കും
ഹാഥ്റസ് കൂട്ടബലാത്സംഗ കേസിൽ നീതി തേടിയുള്ള പ്രതിഷേധം തുടരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എം.പിമാരും ഇന്ന് വീണ്ടും ഹാഥ്റസിലേക്ക് പുറപ്പെടും. സന്ദര്‍ശാനുമതി നിഷേധിച്ചാല്‍ കോണ്‍ഗ്രസ് കോടതിയെ സമീപിക്കും. അതേസമയം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാഗംങ്ങള്‍, പ്രതികള്‍, സാക്ഷികള്‍, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരെ നുണപരിശോധനക്ക് വിധേയമാക്കും. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനായി ഹാഥ്റസിലേക്ക് തിരിച്ച രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നോയിഡയില്‍ വച്ചാണ് ഇരുവരുടേയും വാഹനം തടഞ്ഞത്.തുടര്‍ന്ന് ഇരുവരും കാല്‍നടയായി ഹഥ്റാസിലേക്ക് തിരിച്ചു. പിന്നീടാണ് […]
ഹത്രാസിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധി ഇന്ന് സന്ദർശിക്കും
ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധി ഇന്ന് സന്ദർശിക്കും. എന്നാൽ, ജില്ലാഭരണകൂടം ഇരുവർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്താനുളള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സംസ്‌കരിച്ചത് രാജവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാത്രമല്ല, കുടുംബാംഗങ്ങളെ വീട്ടിനുളളിൽ പൂട്ടിയിട്ട ശേഷമായിരുന്നു പൊലീസ് മൃതദേഹം സംസ്‌കരിച്ചത്. സംഭവത്തെ തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉൾപ്പടെ നിരവധി രാഷ്ട്രീയ നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. […]
ഗാന്ധികുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെ: പ്രിയങ്ക ഗാന്ധി
ഇക്കാര്യത്തില്‍ രാഹുൽ ഗാന്ധിയുടെ നിലപാടുകളോട് യോജിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇക്കാര്യത്തില്‍ രാഹുൽ ഗാന്ധിയുടെ നിലപാടുകളോട് യോജിക്കുന്നു. പാർട്ടി ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും പ്രിയങ്ക വ്യക്തമാക്കി. “പാര്‍ട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാല്‍ അദ്ദേഹം എന്റെ ബോസ് ആയിരിക്കും. ഞാന്‍ ഉത്തര്‍പ്രദേശില്‍ അല്ല ആന്‍ഡമാന്‍, നിക്കോബാറിലാണ് നില്‍ക്കേണ്ടതെന്ന് നാളെ അദ്ദേഹം പറഞ്ഞാല്‍, ഞാന്‍ സന്തോഷത്തോടെ ആന്‍ഡമാനിലേക്കും നിക്കോബാറിലേക്കും പോകും.” പ്രിയങ്ക പറഞ്ഞു. ‘ഇന്ത്യ […]
രാമക്ഷേത്ര ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാകട്ടെ: പ്രിയങ്ക ഗാന്ധി
ഭൂമിപൂജക്ക് ആശംസകളുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജക്ക് ആശംസകളുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാകട്ടെയെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. ധൈര്യവും ത്യാഗവും ലാളിത്യവും പ്രതിബദ്ധതയുമാണ് രാമന്‍. രാമന്‍ എല്ലാവര്‍ക്കുമൊപ്പമുണ്ട്. എവിടെയുമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. सरलता, साहस, संयम, त्याग, वचनवद्धता, दीनबंधु राम नाम का सार है। राम सबमें हैं, राम सबके साथ […]
പ്രിയങ്കയെ ഒഴിപ്പിച്ച് വീട് കൈമാറുക ബിജെപി മാധ്യമ വിഭാഗം തലവന്
ആഗസ്ത് ഒന്നിനകം സർക്കാർ വസതി ഒഴിയണമെന്ന് കേന്ദ്ര പാർപ്പിടകാര്യ നഗര വികസന മന്ത്രാലയം പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നു. ഡൽഹിയിൽ പ്രിയങ്ക ഗാന്ധി താമസിച്ചിരുന്ന ലോധി എസ്റ്റേറ്റ് വീട് ഇനി രാജ്യസഭ എം.പിയും ബി.ജെ.പി മാധ്യമവിഭാഗം തലവനുമായ അനിൽ ബലൂനിക്ക്. ആഗസ്ത് ഒന്നിനകം സർക്കാർ വസതി ഒഴിയണമെന്ന് കേന്ദ്ര പാർപ്പിടകാര്യ നഗര വികസന മന്ത്രാലയം പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നു. അനില്‍ ബലൂനി ആവശ്യപ്പെട്ടത് പ്രകാരമാണ് ഈ വസതി അനുവദിച്ചത്. കാന്‍സര്‍ ചികിത്സയിലുള്ള ബലൂനി ആരോഗ്യ കാരണങ്ങളാല്‍ […]
യോഗി-മോദി സർക്കാറുകൾക്കെതിരെ പോരാട്ടം ശക്തമാക്കാനുറച്ച് പ്രിയങ്ക; താമസം ലഖ്നൗവിലേക്ക് മാറ്റുന്നു
ഇന്നലെയാണ് ആഗസ്റ്റ് ഒന്നിനു മുമ്പ് ലോധി എസ്റ്റേറ്റിലെ സർക്കാർ വസതി ഒഴിയാൻ പ്രിയങ്ക ഗാന്ധിക്ക് നഗര വികസന മന്ത്രാലയ നിർദേശം നൽകിയത്. യോഗി – മോദി സർക്കാറുകൾക്കെതിരെ പോരാട്ടം ശക്തമാക്കാനുറച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഡൽഹിയിലെ വസതി സർക്കാർ ഒഴിയാൻ ആവശ്യപ്പെട്ടതിനാൽ താമസം ലഖ്നൗവിലേക്ക് മാറ്റിയേക്കും. കോവിഡ് പ്രതിസന്ധിക്കിടെയും പ്രിയങ്ക ഗാന്ധിയുടെ നിർദ്ദേശപ്രകാരം സജീവമാണ് യുപിയിൽ കോൺഗ്രസ് പ്രവർത്തനങ്ങൾ. കോവിഡ് പ്രതിസന്ധിക്കിടെയും യോഗി – മോദി സർക്കാരുടെ ശക്തമായി വിമർശിച്ചും പ്രതിരോധത്തിലാക്കിയും സജീവമാണ് പ്രിയങ്ക […]
‘യഥാര്‍ത്ഥ ‘അനാമിക’ തൊഴില്‍രഹിതയാണ്, യുപി സര്‍ക്കാര്‍ അവരോട് മാപ്പുപറയണം; വീണ്ടും പ്രിയങ്ക ഗാന്ധി
ഉത്തര്‍പ്രദേശില്‍ അനാമിക ശുക്ല എന്ന വ്യാജപ്പേരില്‍ ഒരു അധ്യാപിക ഒരു കോടിയോളം രൂപ തട്ടിയെടുത്തത് വിവാദമായിരുന്നു. പിന്നാലെയാണ് യഥാര്‍ത്ഥ അനാമിക ശുക്ല രംഗത്ത് എത്തിയത്. ഉത്തര്‍പ്രദേശില്‍ അനാമിക ശുക്ല എന്ന വ്യാജപ്പേരില്‍ ഒരു അധ്യാപിക ഒരു കോടിയോളം രൂപ തട്ടിയെടുത്തത് വിവാദമായിരുന്നു. പിന്നാലെയാണ് യഥാര്‍ത്ഥ അനാമിക ശുക്ല രംഗത്ത് എത്തിയത്. ഈ യഥാര്‍ത്ഥ അനാമിക തൊഴില്‍ രഹിതയാണെന്നും അവള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും സര്‍ക്കാര്‍ അവരോട് മാപ്പ് പറയണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഈ തട്ടിപ്പ് പുറത്തായതിന് പിന്നാലെ […]