നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ് ഉത്തര്‍പ്രദേശ്. പ്രമുഖ പാര്‍ട്ടികളിലെ നേതാക്കള്‍ പ്രചരണത്തിന്‍റെ തിരക്കിലാണ്. പ്രചരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കണ്ടുമുട്ടിയ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. യു.പിയിലെ ബുലന്ദ്ശഹറില്‍ വച്ചാണ് ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. കണ്ട ഉടന്‍ ഇരുവരും സൗഹാര്‍ദപൂര്‍വം പരസ്പരം അഭിവാദ്യം ചെയ്തു. ബുലന്ദ്ശഹറില്‍ പ്രചാരണത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോ നടത്തുകയായിരുന്നു ഇരുവരും. പ്രിയങ്ക തുറന്ന വാഹനത്തിലും അഖിലേഷ് ഒരു ബസിനു മുകളിലുമായിരുന്നു. റോഡ് ഷോകള്‍ നേര്‍ക്ക്‌നേര്‍ വന്നപ്പോള്‍ […]
Tag: priyanka-gandhi
‘തന്റെ ഫോൺ ചോർത്തുന്നു, മക്കളുടെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു’; പ്രിയങ്ക
തന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ ഹാക്ക് ചെയ്യുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. യു.പിയിൽ പ്രധാനമന്ത്രി പങ്കെടുത്ത സ്ത്രീ ശാക്തീകരണ പരിപാടിക്ക് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ആരോപണം ഉന്നയിച്ചത്. ‘ഫോൺ ചോർത്തൽ അവിടെ നിക്കട്ടെ, സർക്കാർ എന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയാണ്’ പ്രിയങ്ക പറഞ്ഞു. ‘നിങ്ങളുടെ ശക്തി തിരിച്ചറിയണമെന്ന് സ്ത്രീകളോട് ഞാൻ പറഞ്ഞിരുന്നു. അവർ അത് അനുസരിച്ചു. അതുകൊണ്ടാണ് ഇന്ന് പ്രധാനമന്ത്രി സ്ത്രീകളുടെ മുന്നിൽ തലകുനിച്ചത്. മോദി സർക്കാർ […]
‘നിങ്ങൾ കുറ്റവാളിയെ സംരക്ഷിക്കുന്നു’: മോദിക്കെത്തിരെ പ്രിയങ്ക ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. ലഖിംപൂർ ഖേരി കേസിലെ കുറ്റവാളിയെ മോദി സർക്കാർ സംരക്ഷിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. കർഷക കൊലപാതകത്തിൽ പ്രതിയായ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാത്തത് മോദിയുടെ പാപ്പരത്ത നയത്തിൻ്റെ ഏറ്റവും വലിയ സൂചനയാണെന്നും അവർ കൂട്ടിച്ചേർത്തു. ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് മോദി ചെയുന്നത്. ശ്രദ്ധാപൂർവം തയ്യാറാക്കിയ തിരക്കഥയിലൂടെ ഭക്തിയുടെ പേരിൽ അദ്ദേഹം നാടകം കളിക്കുകയാണ്. ഈ നാടകം കൊണ്ട് മാത്രം നിങ്ങൾ ഒരു കുറ്റവാളികളെ സംരക്ഷിക്കുന്നു […]
ലഖിംപൂർ ഖേരി അക്രമത്തിൽ അജയ് മിശ്രയുടെ പങ്കന്വേഷിക്കണം: പ്രിയങ്ക ഗാന്ധി
കേന്ദ്ര ആഭ്യന്തര സഹമന്ത്രിസ്ഥാനത്ത് നിന്ന് അജയ് മിശ്രയെ നീക്കണമെന്ന് പ്രിയങ്ക ഗാന്ധി. ലഖിംപൂർ കർഷക കൂട്ടക്കൊല ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണെന്ന് എസ്ഐടി സമ്മതിച്ചു. പിന്നെ എന്തിനാണ് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹമന്ത്രിയെ സംരക്ഷിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു. കർഷകരെ കാറിടിച്ച് വീഴ്ത്തിയത് അശ്രദ്ധത കൊണ്ടല്ല. മറിച്ച് ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേസ് അന്വേഷിക്കുന്ന എസ്‌ഐടി തന്നെ പറയുന്നു. നാല് ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടെ എട്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ പ്രധാന പ്രതികളിലൊരാൾ അജയ് മിശ്രയുടെ മകനാണ്. കേന്ദ്രമന്ത്രിയുടെ […]