സിംഗുവിലെ സമരക്കാരെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ആൾക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. സിംഗുവിലെ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നാണ് ഇവരുടെ ആവശ്യം. പുതിയ കാര്‍ഷിക ബില്ലുകള്‍ പ്രതിപക്ഷമില്ലാതെ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്തതില്‍ പ്രതിഷേധിച്ചാണ് രാഷ്ട്രപതിയുടെ പാര്‍ലമെന്റിലെ പ്രസംഗം ബഹിഷ്കരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. നാളെയാണ് രാഷ്ട്രപതി പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്യുക. കോണ്‍ഗ്രസ്, എന്‍.സി.പി, ആം ആദ്മി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, ഡി.എം.കെ, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്.പി, ആര്.ജെ.ഡി, സി.പി.എം, സി.പി.ഐ, മുസ്ലിംലീഗ്, ആര്.എസ്.പി, […]