അങ്ങനെ പ്രതീക്ഷിച്ചതു പോലെ, ഡെമോക്രാറ്റിക് പ്രോഗ്രസ്സിവ് പാർട്ടി (ഡി.പി.പി) സ്ഥാനാർഥിയായ, ലായി ചിങ്-ത തായ്‌വാൻ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയാണ് ഡി.പി.പി രാഷ്ട്രപതി തെരെഞ്ഞെടുപ്പ് വിജയിക്കുന്നതെന്നത് ഒരു അഭൂതപൂർവ്വമായ സ്ഥിതിവിശേഷമാണ്. ഭരണഘടനാപരമായ രണ്ടു തവണയെന്ന കാലപരിധി പൂർത്തികരിച്ച തായ്‌വാനിലെ ആദ്യ വനിതാ രാഷ്ട്രപതി സായി ഇങ്-വന്റെ പിൻഗാമിയായാണ്, ലായി തെരഞ്ഞെടുക്കപ്പെടുന്നത്. സായി ഭരണത്തിൽ ഉപരാഷ്ട്രപതിയായിരുന്നു ലായി. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഡി.പി.പി, സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നവരായാണ്, പൊതുവെ കാണപ്പെടുന്നത്. തായ്‌വാൻ ജനാധിപത്യ വ്യവസ്ഥയിലെ രാഷ്ട്രീയ-സാമ്പത്തിക സ്ഥാപനങ്ങളെ അട്ടിമറിക്കാൻ, […]