National

‘ജന്‍സുരാജ്’; പ്രശാന്ത് കിഷോര്‍ പുതിയ പാര്‍ട്ടി രൂപവത്കരിച്ചു, തുടക്കം ബിഹാറില്‍ നിന്ന്

തെരെഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പുതിയ പാർട്ടി രൂപീകരിക്കുന്നു. ബീഹാർ കേന്ദ്രീകരിച്ചായിരിക്കും പാർട്ടിയുടെ പ്രഖ്യാപനം. പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ബിഹാറില്‍ നിന്ന് തുടങ്ങുന്നുവെന്നാണ് പ്രശാന്ത് കിഷോര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ജന്‍ സുരാജിന്റെ പ്രഖ്യാനം നടത്തികൊണ്ട് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവേശം നിരാകരിച്ചതിന് പിന്നാലെയാണ് അദ്ദേഹം പുതിയ പാർട്ടി പ്രഖ്യാപനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ സമീപിച്ച പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലേക്കുള്ള സോണിയ ഗാന്ധിയുടെ ക്ഷണം കഴിഞ്ഞ ആഴ്ച നിരാകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ […]

India

പ്രശാന്ത് കിഷോറിനെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാക്കാനൊരുങ്ങി പഞ്ചാബ് കോണ്‍ഗ്രസ്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശാന്ത് കിഷോറിനെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാക്കാനൊരുങ്ങി പഞ്ചാബ് കോണ്‍ഗ്രസ്. പഞ്ചാബ് മുഖ്യമന്ത്രി ഛരണ്‍ജിത് സിംഗ് ചന്നി പാര്‍ട്ടി എംഎല്‍എമാരുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. കഴിഞ്ഞയാഴ്ച സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ക്ക് മുഖ്യമന്ത്രിയോട് നന്ദിയറിയിക്കാനാണ് എംഎല്‍എമാര്‍ യോഗം ചേര്‍ന്നത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിതനായ പ്രശാന്ത് കിഷോര്‍, സജീവമായി നില്‍ക്കേണ്ട ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനാകില്ലെന്ന് വ്യക്തമാക്കി ഓഗസ്റ്റില്‍ തന്റെ സ്ഥാനം രാജിവച്ചിരുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് […]