India

കോടതിയലക്ഷ്യ കേസ് ; വാദം കേള്‍ക്കാന്‍ മറ്റൊരു ബെഞ്ചിന് കേസ് കൈമാറണമെന്ന പ്രശാന്ത് ഭൂഷന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന് വീണ്ടും തിരിച്ചടി. വാദം കേള്‍ക്കാന്‍ മറ്റൊരു ബെഞ്ചിന് കേസ് കൈമാറണമെന്ന പ്രശാന്ത് ഭൂഷന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെടുന്നതിനെതിരായ പുനരവലോകന ഹര്‍ജി ഫയല്‍ ചെയ്ത് തീരുമാനിക്കുന്നത് വരെ ശിക്ഷാവിധി സംബന്ധിച്ച വാദം മാറ്റിവയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ‘ശിക്ഷാവിധി സംബന്ധിച്ച വാദങ്ങള്‍ മറ്റൊരു ബെഞ്ച് കേള്‍ക്കണമെന്ന് അനുചിതമായ പ്രവൃത്തി ചെയ്യാന്‍ നിങ്ങള്‍ (പ്രശാന്ത് ഭൂഷണ്‍) ഞങ്ങളോട് ആവശ്യപ്പെടുന്നു. ശിക്ഷാവിധിക്ക് ശേഷമാണ് വിധി പൂര്‍ത്തിയാകുന്നത്’ എന്ന് സുപ്രീം കോടതി […]