Entertainment

സന്ധ്യ 70 എംഎമ്മില്‍ 7 മണി ഷോ; ‘സലാര്‍’ ആദ്യ ടിക്കറ്റ് ആ സൂപ്പര്‍ സംവിധായകന് നല്‍കി പൃഥ്വിയും പ്രഭാസും

യുഎസ് പ്രീമിയര്‍ ടിക്കറ്റ് വില്‍പ്പന നേരത്തെ ആരംഭിച്ചിരുന്നു കെജിഎഫ് സംവിധായകന്‍റെ പ്രഭാസ് ചിത്രം. സലാറിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രീ റിലീസ് ഹൈപ്പിന് പ്രധാന കാരണം അതാണ്. കെജിഎഫിലൂടെ കന്നഡ സിനിമയ്ക്ക് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിക്കൊടുത്ത സംവിധായകന്‍ ബാഹുബലി താരത്തെ കേന്ദ്ര കഥാപാത്രമാക്കുന്ന ചിത്രം. മലയാളികളെ സംബന്ധിച്ച് ഈ പ്രോജക്റ്റില്‍ മറ്റൊരു കൌതുകം കൂടിയുണ്ട്. പ്രഭാസ് കഴിഞ്ഞാല്‍ ചിത്രത്തില്‍ ഏറ്റവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ് എന്നതാണ് അത്. ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 22 ന് […]

Entertainment Movies

വിസ്മയിപ്പിക്കുന്ന സലാര്‍ പാര്‍ട്ട്-1 ടീസര്‍ പുറത്ത്

കന്നഡ സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിയ കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ഹിറ്റിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ സിനിമയുടെ ഒന്നാം ഭാഗത്തിന്റെ ടീസര്‍ പുറത്ത്. സീസ് ഫയര്‍ എന്നാണ് ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് നിര്‍മാതാക്കളുടെ ഹൊംബാളെ ഫിലിംസ് യൂട്യൂബ് ചാനലിലൂടെ വിസ്മയിപ്പിക്കുന്ന ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രക്ഷേകരുടെ മനസില്‍ ബാഹുബലിയായി അടയാളപ്പെട്ടിരിക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസും മലയാളത്തിന്റെ അഭിമാനതാരം പൃഥ്വിരാജ് സുകുമാരനും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. രണ്ട് മിനിറ്റില്‍ താഴെ ദൈര്‍ഘ്യം […]

National

സിനിമാ പ്രദർശനത്തിനിടെ പ്രഭാസ് ആരാധകർ പടക്കം പൊട്ടിച്ചു; തീയറ്ററിൽ തീപിടുത്തം: വിഡിയോ

സിനിമാ പ്രദർശനത്തിനിടെ തീയറ്ററിൽ തീപിടുത്തം. ആന്ധ്ര കിഴക്കൻ ഗോദാവരി ജില്ലയിൽ താഡപള്ളിഗുഡെത്തെ വെങ്കടരമണ തീയറ്ററിലാണ് പ്രഭാസ് ആരാകധകരുടെ അതിരുവിട്ട ആവേശപ്രകടനത്തിൽ തീപിടിച്ചത്. പ്രഭാസ് നായകനായ ബില്ല എന്ന ചിത്രത്തിൻ്റെ പ്രദർശനത്തിനിടെ ആരാധകർ തീയറ്റർ സ്ക്രീനു മുന്നിൽ പടക്കം പൊട്ടിച്ചു. ഇതിൽ നിന്നുള്ള തീയാണ് ആളിപ്പടർന്നത്. സംഭവത്തിൽ ആളപായമില്ല. പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് താരം മുഖ്യവേഷത്തിലെത്തിയ ബില്ല റീ റിലീസ് ചെയ്തത്. നായകന്റെ മാസ് രം​ഗം വന്നപ്പോൾ ആവേശം അലതല്ലിയ ആരാധകർ സ്ക്രീനിനു മുന്നിൽ പടക്കം പൊട്ടിക്കുകയായിരുന്നു. പടക്കത്തിൽ നിന്നുള്ള […]

India National

തെലങ്കാനയില്‍ പ്രളയം: ഒന്നരക്കോടി നല്‍കി പ്രഭാസ്, കേരളത്തിന്‍റെ സഹായം അഭ്യര്‍ഥിച്ച് വിജയ് ദേവരകൊണ്ട

കോവിഡിനൊപ്പം പ്രളയ ദുരിതത്തിലാണ് തെലങ്കാന. കനത്ത മഴ തുടരുകയാണ്. 70 പേര്‍ ഇതിനകം മരിച്ചു. നിരവധി പേര്‍ക്ക് വീട് നഷ്ടമായി. വലിയ തോതില്‍ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. തെലങ്കാനയ്ക്ക് സഹായവുമായി ഒട്ടേറെ സിനിമാ താരങ്ങൾ ഇതിനകം രംഗത്തെത്തി. തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒന്നര കോടി രൂപയാണ് നടന്‍ പ്രഭാസ് സംഭാവന നല്‍കിയത്. ചിരഞ്ജീവിയും മഹേഷ് ബാബുവും ഒരു കോടി രൂപ വീതം സഹായധനം നല്‍കി. നാഗാർജുനയും ജൂനിയര്‍ എന്‍ടിആറും 50 ലക്ഷം […]

Entertainment

പ്രതിഫലത്തിൽ രജനിയുടെ റെക്കോർഡ് തകർക്കാൻ പ്രഭാസ്; അടുത്ത ചിത്രത്തിന് 100 കോടി?

ബാഹുബലി സീരീസിലൂടെ ഇന്ത്യൻ സിനിമാ രംഗത്ത് പ്രസിദ്ധിയാർജിച്ച നടൻ പ്രഭാസിന് റെക്കോർഡ് പ്രതിഫലമെന്ന് റിപ്പോർട്ടുകൾ. 100 കോടിയാണ് താരം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി വാങ്ങുന്നതെന്നാണ് വിവരം. നേരത്തെ തമിഴ് സൂപ്പർ സ്റ്റാർ രജനികാന്താണ് എ ആർ മുരുഗദോസിന്റെ ദർബാറിനായി 70 കോടി വാങ്ങി റെക്കോർഡിട്ടിരുന്നത്. എന്നാൽ ഇപ്പോഴത്തെ പ്രതിഫലത്തിന്റെ വിവരം ശരിയാണെങ്കിൽ രജനിയുടെ റെക്കോർഡ് പ്രഭാസ് തകർക്കും. ഇതോടെ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടനായി ബാഹുബലി താരം മാറും മൂന്നാം […]