India

ജനസംഖ്യാ നിയന്ത്രണ ബില്‍ ദേശവിരുദ്ധം; പ്രത്യേക ജനവിഭാഗത്തെ നശിപ്പിക്കുന്നതെന്ന് ശശി തരൂര്‍ എംപി

ഉത്തര്‍പ്രദേശിലെ ജനസംഖ്യാ നിയന്ത്രണ ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബില്‍ ദേശവിരുദ്ധമാണെന്നും പ്രത്യേക ജനവിഭാഗത്തെ നശിപ്പിക്കുമെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി. അംസം, യുപി സംസ്ഥാനങ്ങള്‍ ബില്ലിന്റെ കരട് പുറത്തുവിട്ടതില്‍ ബിജെപിക്കെതിരെ വിമര്‍ശനമുന്നയിച്ച തരൂര്‍, ജനസംഖ്യ സ്ഥിരമായി ഒരേ രീതിയില്‍ നിലനില്‍ക്കുന്നതല്ലെന്നും ക്രമാനുഗതമായി കുറയുമെന്നും ചൂണ്ടിക്കാട്ടി. ‘അസമില്‍ ഈ ബില്‍ പാസാക്കുന്നത് അവിടെയുള്ള കുടിയേറ്റക്കാരായ ബംഗാളികളായ മുസ്ലിം ജനത്തെ ഉദ്ദേശിച്ചാണ്. ഇപ്പോള്‍ യുപിയില്‍ യോഗി ആദിത്യനാഥും അദ്ദേഹത്തിന്റെ വലംകയ്യും എന്താണ് ചെയ്യാന്‍ പോകുന്നത് എന്നും […]