രാജ്യത്ത് ബഹുഭാര്യത്വം കുറയുകയാണെന്ന് കുടുംബാരോഗ്യ സർവേയിലെ കണക്കുകൾ സൂചിപ്പിക്കുന്നു. 2005-2006 കാലത്ത് 1.9 ശതമാനമായിരുന്നു ബഹുഭാര്യത്വ നിരക്ക് എങ്കിൽ 2019-21ൽ 1.4 ശതമാനമായി കുറഞ്ഞു. ഇന്ത്യയിലെ ബഹുഭാര്യത്വത്തിന്റെ കണക്കുകൾ ലഭിക്കുന്നത് ജനസംഖ്യാ കണക്കെടുപ്പിലൂടെയും ദേശീയ കുടുംബാരോഗ്യ സർവേയിലൂടെയുമാണ്. വിവാഹിതരായ പുരുഷന്മാരേക്കാൾ കൂടുതൽ വിവാഹിതരായ സ്ത്രീകളുണ്ടെങ്കിൽ പുരുഷന്മാർ ഒന്നിലേറെ തവണ വിവാഹം ചെയ്തതായോ വിദേശത്താണെന്നോ ആണ് സെൻസസിലൂടെ കണക്കാക്കുക. 2011ലെ സെൻസസ് പ്രകാരം 28.65 കോടി വിവാഹിതരായ പുരുഷന്മാരും 29.3 കോടി വിവാഹിതരായ സ്ത്രീകളുമാണ് ഇന്ത്യയിലുള്ളത്. 65.71 ലക്ഷമാണ് […]