National

‘മതപരമായ പ്രതീകങ്ങള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണം’; ഹര്‍ജിക്കാരന് സുപ്രിംകോടതിയുടെ വിമര്‍ശനം

മതപരമായ പ്രതീകങ്ങള്‍ ഉപയോഗിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യം വച്ചുള്ളതാകരുതെന്ന് സുപ്രിംകോടതി. ഇന്ത്യന്‍ യൂണിയന്‍ ഓഫ് മുസ്ലിം ലീഗും ഇന്ത്യ മജ്‌ലിസ് -ഇ-ഇത്തേഹാദുല്‍ മുസ്ലിമിന്‍ എന്നിവരാണ് ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഹര്‍ജിക്കാരന്‍ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് കോടതി വിമര്‍ശിച്ചു. ‘ഹര്‍ജിക്കാരന്‍ മതേതരനായിരിക്കണം. നിങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ചേരാന്‍ കഴിയില്ല. പക്ഷേ ഓരോ പ്രത്യേക മതത്തിന്റെയും ഒരു പാര്‍ട്ടിയെ പ്രതീകാത്മക അടിസ്ഥാനത്തില്‍ […]

National

‘വാഗ്ദാനങ്ങൾ പാലിക്കാൻ പണം എവിടെ നിന്ന്?’ രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

രാഷ്ട്രീയ പാർട്ടികൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊള്ളയായ വാഗ്ദാനങ്ങൾക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ട്. വാഗ്ദാനങ്ങൾ പാലിക്കാനുള്ള പണം എവിടെ നിന്ന് ലഭിക്കുമെന്ന് വ്യക്തമാക്കണമെന്നും കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് കമ്മീഷൻ്റെ നടപടി. ഇതുവരെ നൽകിയ വാഗ്ദാനങ്ങൾ വിശദീകരിക്കാൻ കമ്മീഷൻ കത്തിൽ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും, അവയ്ക്ക് ധനസഹായം നൽകുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും വിശദീകരിക്കണം. ഒക്‌ടോബർ 19നകം എല്ലാ […]

National

15 വര്‍ഷത്തിനിടെ അജ്ഞാത സ്‌ത്രോതസുകളില്‍ നിന്ന് ദേശീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 15078 കോടി

15 വര്‍ഷക്കാലം അജ്ഞാത സ്‌ത്രോതസുകളില്‍ നിന്ന് ദേശീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 15078 കോടിയിലധികം രൂപയെന്ന് റിപ്പോര്‍ട്ട്. 2004-05 മുതല്‍ സമാഹരിച്ച സംഭാവനകള്‍ സംബന്ധിച്ച വിവരങ്ങള്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസാണ് പുറത്തുവിട്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ആദായ നികുതി വകുപ്പ് മുന്‍പാകെ സമര്‍പ്പിച്ച വിവരങ്ങളെ അവലംബിച്ചാണ് അസോസിയേഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. 2020ല്‍ മാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ അജ്ഞാത സ്രോതസില്‍ നിന്നും 691 കോടി രൂപ സമാഹരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ പാര്‍ട്ടികളായ ബിജെപി, കോണ്‍ഗ്രസ്, എഐടിസി, സിപിഎം, എന്‍സിപി, […]

National

111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി

രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. രജിസ്റ്റര്‍ ചെയ്‌തെങ്കിലും അംഗീകാരം നേടാന്‍ സാധിക്കാത്ത 2100 പാര്‍ട്ടികളില്‍ നിന്നാണ് 111 എണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്ന് കമീഷന്‍ അറിയിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി കണ്ടെത്തിയ പാർട്ടികൾക്കെതിരെ സമീപകാലത്ത് സ്വീകരിക്കുന്ന രണ്ടാമത്തെ നടപടിയാണിത്. കഴിഞ്ഞ മെയ് 25ന് അംഗീകാരമില്ലാത്ത 87 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ കമീഷന്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 111 പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ കൂടി റദ്ദാക്കി കൊണ്ടുള്ള നടപടി. എതിർപ്പുള്ള രാഷ്ട്രീയ പാര്‍ട്ടികൾ […]