ഡല്‍ഹി പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സമരം ചെയ്യുന്ന കര്‍ഷകര്‍. സമരം ചെയ്യുന്നവര്‍ പാകിസ്താനില്‍ നിന്നുള്ളവരാണെന്നും ശംഭു അതിര്‍ത്തി ഇന്ത്യ-പാക് അതിര്‍ത്തിയാണെന്ന മട്ടിലുമാണ് പൊലീസ് പെരുമാറുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. ശംഭു അതിര്‍ത്തിയില്‍ ഇതുപോലെ മറ്റൊരു സംഭവമുണ്ടായിട്ടില്ലെന്ന് പഞ്ചാബിലെ തരണ്‍ ജില്ലയില്‍ ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം താമസിക്കുന്ന കര്‍ഷകനായ ജസ്പാല്‍ സിംഗ് പറഞ്ഞു. പൊലീസ് ആക്രമണത്തില്‍ വലതു കാലില്‍ പരുക്കേറ്റ്, പട്യാലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് ജസ്പാല്‍ സിംഗ്. 2020ല്‍ നടന്ന കര്‍ഷക സമരത്തിലും താന്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തവണത്തേത് […]