രാജ്യത്തെ ആകെ പൊലീസുകാരില്‍ 10.5% മാത്രമാണ് സ്ത്രീകളെന്ന് പഠനറിപ്പോര്‍ട്ട്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ആകെ സേനയിലെ അംഗങ്ങളുടെ കണക്കിലെടുപ്പാണ് സ്ത്രീകള്‍ ഇത്രയും കുറവുള്ളത്. വനിതാ പൊലീസുകാരുടെ സ്റ്റേഷനുകളില്‍ മൂന്നിലൊന്നില്‍ മാത്രമാണ് സിസിടിവി ഉള്ളതെന്നും ഇന്ത്യന്‍ ജസ്റ്റിസ് റിപ്പോര്‍ട്ടിലെ കണ്ടെത്തലില്‍ പറയുന്നു. 2021 ജനുവരി വരെയുള്ള കണക്കില്‍ രാജ്യത്തെ 41 ശതമാനം പോലീസ് സ്റ്റേഷനുകളിലും സ്ത്രീകള്‍ക്കായി ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് കണ്ടെത്തി. എല്ലാ ജില്ലകളിലും സൈബര്‍ സെല്ലുള്ളത് 14 സംസ്ഥാനങ്ങളില്‍ മാത്രമാണ്. പൊലീസ് സേനയുടെ നവീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയാണ് […]