കസ്റ്റഡിയിലിരിക്കെ പ്രതി ദൂരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഹരിയാന പൊലീസിനെതിരെ കുടുംബം. പൊലീസിൻ്റെ ക്രൂര മർദനം മൂലമാണ് യുപി സ്വദേശി മരിച്ചതെന്നാണ് ആരോപണം. എന്നാൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണാണ് പ്രതി മരിച്ചതെന്നാണ് പഞ്ച്കുള പൊലീസ് പറയുന്നത്. ഒക്ടോബർ 15 നാണ് ഫാർമസി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ നജിബാബാദിലെ സേവാറാം പ്രദേശവാസിയായ സഞ്ജീവ് കുമാറാണ് മരിച്ചത്. കുമാറിനെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്റ്റ് എന്നിവ […]