രാജ്യത്ത് കൊവിഡ് വ്യാപനം വർധിച്ചതോടെ നിലവിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും. വൈകിട്ട് 4.30ന് വിഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം ചേരുന്നത്. ഞായറാഴ്ച ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയിരുന്നു. മൂന്നാം തരംഗം ശക്തമായതോടെയാണ് പ്രധാനമന്ത്രി വീണ്ടും മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തും. അവലോകന യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്യും. ആരോഗ്യ സംരക്ഷണ സംവിധാനത്തിൻ്റെ നിലവിലുള്ള തയ്യാറെടുപ്പ്, വാക്സിനേഷൻ്റെ അവസ്ഥ, […]
Tag: pm
പഞ്ചാബ് പൊലീസിന് സുരക്ഷാ വീഴ്ച്ചയെന്ന് എൻഎസ്ജി, ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യത്തിൽ പഞ്ചാബ് പൊലീസിന് വീഴ്‌ച സംഭവിച്ചെന്ന് എൻ എസ് ജി. റോഡ് യാത്ര തുടങ്ങിയത് ഡിജിപിയുടെ അനുവാദം ലഭിച്ച ശേഷമെന്ന് സ്ഥിരീകരിച്ചു. മാർഗമദ്ധ്യേ തടസങ്ങൾ ഇല്ലെന്ന് പഞ്ചാബ് ഡിജിപി അറിയിച്ചിരുന്നു. മേഖലയിൽ കാർഷിക പ്രതിഷേധം നടക്കുന്ന കാര്യം അറിയിച്ചില്ലെന്നും ദേശീയ സുരക്ഷാ വിഭാഗം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുള്ള സുരക്ഷ വീഴ്ച അന്വേഷിക്കണമെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ കൂടിയായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗാണ് കോടതിയെ സമീപിച്ചത്. […]
ജമ്മുകശ്മീർ ഭീകരാക്രമണം; റിപ്പോർട്ട് തേടി പ്രധാനമന്ത്രി; ഭീകരാക്രമണ ഉത്തരവാദിത്തം ഏറ്റെടുത്ത് കശ്മീർ ടൈഗേഴ്‌സ്
ജമ്മുകശ്മീരിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ റിപ്പോർട്ട് തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തിൽ 2 പൊലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. 12 പേർക്ക് ഗുതുതരമായി പരുക്കേറ്റു. ശ്രീനഗറിലെ സേവാഭവനിൽ പൊലീസ് ക്യാമ്പിന് നേരെയായിരുന്നു ഭീകരാക്രമണം. ഭീകരാക്രമണ ഉത്തരവാദിത്തം ഏറ്റെടുത്ത് വിഘടനവാദ ഗ്രൂപ്പായ കശ്മീർ ടൈഗേഴ്‌സ്. ഭീകര സംഘടനയായ ജയ്ഷാ മുഹമ്മദിന്റെ ഉപ ഗ്രൂപ്പാണ് കശ്മീർ ടൈഗേഴ്‌സ്. അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഉത്തർപ്രദേശ് നിലനിർത്താനുള്ള പ്രചരണങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും തുടക്കമിട്ടു. കാശി വിശ്വനാഥ ക്ഷേത്ര […]
ഓരോ പൗരനും ആരോഗ്യ ഐഡി കാർഡ്; ഡിജിറ്റൽ മിഷൻ പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. രാജ്യത്തെ ആരോഗ്യമേഖലയുടെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് പാർലമെന്റ് മണ്ടലത്തിൽ ഒരു എയിംസ് എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി വ്യക്തമാക്കി. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി പ്രകാരം ഇന്ത്യയിലെ ഓരോ പൗരനും ആരോഗ്യ ഐഡി കാർഡ് ലഭിക്കും. ഇത് ഓരോരുത്തരുടെയും ആരോഗ്യ അക്കൗണ്ടായാണ് പ്രവർത്തിക്കുക. ( PM launches health ID ) 14 അക്ക […]
പഴയ വാഹനങ്ങൾ പൊളിക്കാൻ പുതിയ നയം; രജിസ്ട്രേഷൻ ഫീസ്, റോഡ് ടാക്സ് എന്നിവയിൽ ഇളവ്
പഴയ വാഹനങ്ങൾ പൊളിക്കാൻ പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവധി കഴിഞ്ഞ വാഹനം പൊളിക്കുമ്പോൾ വാഹന ഉടമയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. (pm about vehicle scrappage) കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച കേന്ദ്ര സർക്കാരിന്റെ പുതിയ വാഹന സ്ക്രാപ് പോളിസി പ്രകാരം 20 വർഷമാണ് സ്വകാര്യ വാഹനത്തിന്റെ കാലാവധി. വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലാവധി15 വർഷമാണ്. ഈ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിച്ച് നീക്കുമ്പോൾ വാഹന ഉടയമക്ക് ഒരു സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പ്രധാനമന്ത്രി […]
രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഹാരമാവില്ല:കൊറോണ കര്‍ഫ്യൂവും അവതരിപ്പിച്ച് പ്രധാനമന്ത്രി
കോവിഡ് വ്യാപനം അനിയന്ത്രിതമാകുന്ന സാഹചര്യത്തില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഹാരമാകില്ലെന്ന് പ്രധാനമന്ത്രി. ഇനിയൊരു ലോക്ക്ഡൗണ്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് താങ്ങാനാവില്ലെന്നും സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഏപ്രില്‍ 11 മുതല്‍ 14 വരെ ‘വാക്സിന്‍ ഉത്സവ’ മായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കാനും മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാത്രി കര്‍ഫ്യൂ നിലവിലുള്ള പ്രദേശങ്ങളില്‍ കൊറോണ വൈറസിനെക്കുറിച്ച് ജാഗ്രത തുടരാന്‍ ‘കൊറോണ കര്‍ഫ്യൂ’ എന്ന പദം […]
ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ എന്തു ചെയ്യും? മറുപടിയുമായി രാഹുല്‍ഗാന്ധി
ഡൽഹി: നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആയാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് ദീർഘവീക്ഷണത്തോടെയുള്ള മറുപടി നൽകി രാഹുൽ ഗാന്ധി. വളർച്ച കേന്ദ്രീകൃതമായ ആശയത്തിൽ നിന്ന് തൊഴിൽ കേന്ദ്രീകൃതമായ ആശയത്തിലേക്ക് താൻ മാറുമെന്നായിരുന്നു രാഹുൽ നൽകിയ മറുപടി. ഓൺലൈൻ സംവാദത്തിനിടെ മുൻ യുഎസ് സെക്രട്ടറിയും ഹാർവാർഡ് കെന്നഡി സ്‌കൂളിലെ പ്രൊഫസറുമായ നിക്കോളാസ് ബേൺസാണ് ഈ ചോദ്യം രാഹുലിനോട് ഉന്നയിച്ചത്. രാജ്യത്തിന്റെ വികസനത്തിന് സാമ്പത്തിക വളർച്ച ആവശ്യമാണ്. അതേസമയം തന്നെ ഉൽപാദനവും തൊഴിലവസരങ്ങളും വർധിപ്പിച്ചാൽ വളർച്ച സ്വാഭാവികമായി സംഭവിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒൻപത് […]
വീട് നല്‍കിയെന്ന് പറഞ്ഞ് കേന്ദ്രത്തിന്‍റെ പരസ്യം ; വീടുപോയിട്ട് ബാത്ത് റൂം പോലുമില്ലെന്ന് പരസ്യത്തിലെ സ്ത്രീ
ഫെബ്രുവരി 25 ന് കൊൽക്കത്തയിലെ പത്രങ്ങളിൽ ഒരു പരസ്യം വന്നു, കൊൽക്കത്തയിലെ 24 ലക്ഷം കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ വീട് നൽകിയെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീയുടെ ചിത്രവും ഉൾപ്പെടുത്തി കൊണ്ടുള്ള പരസ്യം. പക്ഷേ ആ പരസ്യം തെറ്റാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. സർക്കാർ വീട് അനുവദിച്ചെന്ന് പരസ്യത്തിൽ ചിത്രം ഉൾപ്പെടുത്തിയ യുവതി ഇപ്പോൾ കഴിയുന്ന വീട്ടിൽ ശൗചാലയം പോലുമില്ലെന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ആത്മനിർഭർ ഭാരത് ആത്മനിർഭർ ബംഗാൾ എന്ന ടാഗ് ലൈനോടുകൂടിയാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ” പ്രധാനമന്ത്രിയുടെ […]