Entertainment

എൻ്റെ ജ്യേഷ്ഠ തുല്യനായ പിള്ളച്ചേട്ടൻ; ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹി; മോഹൻലാൽ

സിനിമ നിർമാതാവ് പി കെ ആർ പിള്ളയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. നടനെന്ന നിലയിലുള്ള തന്റെ വളർച്ചയ്ക്ക് പിള്ളച്ചേട്ടൻ നൽകിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് താനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹി ആയിരുന്നു പി കെ ആർ പിള്ളയെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ എൻ്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മലൈക്കോട്ടൈ […]