ഫുഡ് വ്ളോഗര്‍ ഫിറോസ് ചുട്ടിപ്പാറ ഒരു മയിലിനെ തഴുകിയ ശേഷം കുക്കിംഗിലേക്ക് കടക്കാമെന്ന് പറഞ്ഞപ്പോള്‍ യൂട്യൂബ് പ്രേക്ഷകരുടെ നെഞ്ചൊന്ന് പിടഞ്ഞിരുന്നു. പക്ഷേ ഫിറോസിക്ക അത് ചെയ്തില്ല. മയിലിനെ വെറുതെ വിട്ട് ഒരു കോഴിയെ കൊണ്ടുവന്ന് കറിവച്ചാണ് അദ്ദേഹം അന്നത്തെ വിഡിയോ പൂര്‍ത്തിയാക്കിയത്. മയില്‍ നമ്മുടെ ദേശീയ പക്ഷിയാണ്. നമ്മുടെ വീട്ടിലെത്തുന്ന കാക്കയേയും കോഴിയേയും പോലെയല്ല നമ്മുക്ക് എന്തായാലും മയില്‍. എന്തൊക്കെയോ പ്രത്യേകതയും ചിലപ്പോഴൊക്കെ ഒരു ആത്മീയതയും പോലും നമ്മള്‍ മയിലിന് കല്‍പ്പിച്ച് നല്‍കാറുണ്ട്. മയിലിന് ഭക്ഷണം നല്‍കുന്ന […]