India

പഴനിയിൽ യുവതി പീഡനത്തിനിരയായ കേസ്; ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

പഴനിയിൽ കണ്ണൂർ തലശേരി സ്വദേശിനി പീഡനത്തിനിരയായ കേസിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം തുടങ്ങി. പീഡനം നടന്ന ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം . തലശേരി പൊലീസുമായി സഹകരിച്ചാണ് തമിഴ്‌നാട് പൊലീസിന്റെ അന്വേഷണം. യുവതിയുടേയും ഭർത്താവിന്റേയും മൊഴിയും ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള വിവരങ്ങളും തലശേരി പൊലീസിൽ നിന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരമാണ് തമിഴ്‌നാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയുമായി യുവതിയും ഭർത്താവും സമീപിച്ചപ്പോൾ പൊലീസ് കേസ് […]