India National

കൊറോണിൽ കോവിഡ് ഭേദമാക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചു; പതഞ്ജലിക്ക് 10 ലക്ഷം പിഴ

അരുദ്ര എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് കൊറോണിൽ എന്ന പേര് ഉപയോ​ഗിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്. കൊറോണിൽ എന്ന മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് പതഞ്ജലിക്ക് 10 ലക്ഷം രൂപ പിഴ. മദ്രാസ് ഹൈക്കോടതിയിലാണ് പിഴ വിധിച്ചത്. ”പതഞ്ജലിയും ദിവ്യ യോ​ഗ് മന്ദിർ ട്രസ്റ്റും പറഞ്ഞുകൊണ്ടേയിരിക്കുന്നത് അവരുടേത് 10000 കോടിയുടെ കമ്പനിയാണെന്നാണ്. എന്നിട്ടും കോവിഡിനെ ചൊല്ലിയുള്ള ജനങ്ങളുടെ പരിഭ്രാന്തിയും ഭയവും അവർ ചൂഷണം ചെയ്യുകയാണ്. കൊറോണിൽ കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. എന്നാൽ ചുമയ്ക്കും ജലദോഷത്തിനും പനിക്കും ഉപയോ​ഗിക്കാവുന്ന […]