India National

വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളുടെയും അത്‌ലറ്റുകളുടെയും പാസ്‌പോര്‍ട്ടുകള്‍ വാക്സിനേഷന്‍ രേഖയുമായി ബന്ധിപ്പിക്കണം

വിദ്യാഭ്യാസ, ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്കു പോകുന്നവരുടെ പാസ്‌പോര്‍ട്ട് വാക്‌സിനേഷന്‍ രേഖയുമായി ബന്ധിപ്പിക്കേണ്ടിവരും. ടോക്യോ ഒളിംപിക്‌സിന് തിരിക്കുന്ന ഇന്ത്യന്‍ സംഘത്തിന്റെ പാസ്‌പോര്‍ട്ടുകളും കോവിന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശമിറങ്ങിയിട്ടുണ്ട്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ മൂന്നു വിഭാഗങ്ങളില്‍ വരുന്നവര്‍ക്കും വാക്‌സിന്‍ ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങള്‍ക്കുശേഷം രണ്ടാം ഡോസ് എടുക്കാം. ഓഗസ്റ്റ് 31 വരെ മേല്‍ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാകും. വിദേശയാത്രയ്ക്ക് […]

Gulf

പ്രവാസികൾക്ക് അവർ താമസിക്കുന്ന രാജ്യങ്ങളിലെ മേൽവിലാസം പാസ്‍പോർട്ടിൽ ചേർക്കാം

പ്രവാസികൾക്ക് അവർ താമസിക്കുന്ന രാജ്യങ്ങളിലെ മേൽവിലാസം പാസ്‍പോർട്ടിൽ ചേർക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. യു.എ.ഇയിലെ പ്രവാസികൾക്ക് ഇതിനുള്ള അവസരം ലഭ്യമാക്കുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് യു.എ.ഇയിൽ സ്വന്തമായി പാർപ്പിടമുണ്ട്. ഇന്ത്യയിലാകട്ടെ, വളരെ കുറഞ്ഞ സമയം മാത്രമാണ് ഇവർ ചെലവിടുന്നത്. സ്ഥിര വിലാസത്തേക്കാൾ പ്രവാസലോകത്തെ വിലാസം പാസ്‍പോർട്ടിൽ ഉൾപ്പെടുത്താൻ അനുവദിക്കണമെന്നായിരുന്നു ഇവരുടെ അഭ്യർഥന. ഇതാണ് വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചത്. നിലവിലെ പാസ്‍പോർട്ടിൽ പക്ഷേ, ഈ മാറ്റം അനുവദിക്കില്ല. മാറ്റം ആവശ്യമായവർ പുതിയ പാസ്പോർട്ടിന് […]