രണ്ട് ദിവസങ്ങളായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്ലാതിരുന്നതിനാല്‍ കാര്യമായോ ചര്‍ച്ചകളോ എതിര്‍പ്പുകളോ ഇല്ലാതെയാണ് പല ബില്ലുകളും പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും പാസ്സാക്കിയത്. വിവാദമായ തൊഴില്‍ പരിഷ്കരണ ബില്ല് അടക്കം പതിനാല് ബില്ലുകളാണ് രാജ്യസഭ ഒറ്റ ദിവസം കൊണ്ട് പാസാക്കിയത്. സവാള, ഉരുളക്കിഴങ്ങ്, പയര്‍ വര്‍ഗ്ഗങ്ങള്‍ അടക്കമുളള ഭക്ഷ്യവസ്തുക്കള്‍ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്നൊഴിവാക്കിയ ബില്ലും പ്രതിപക്ഷത്തിന്‍റെ അഭാവത്തില്‍ പാസ്സാക്കി. സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 1 വരെ ചേരാനിരുന്ന വര്‍ഷകാലസമ്മേളനത്തില്‍ 43 ബില്ലുകളാണ് പാര്‍ലമെന്‍റിന്‍റെ പരിഗണനക്ക് വിടാന്‍ […]
Tag: Parliament
ജി.എസ്.ടി കുടിശ്ശിക നല്‍കാത്തതില്‍ പാര്‍ലമെന്‍റിന് പുറത്ത് എം.പിമാരുടെ പ്രതിഷേധം
എൻ.സി.പി, ഡി.എം.കെ, ആം ആദ്മി പാർട്ടി, ശിവസേന, ആർ.ജെ.ഡി തുടങ്ങി എട്ട് പാര്‍ട്ടികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സഭാ സമ്മേളനത്തിനിടെ പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം. ജി.എസ്.ടി കുടിശ്ശിക നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രദേശിക രാഷ്ട്രീയ പാര്‍ട്ടികളാണ് പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിച്ചത്. എൻ.സി.പി, ഡി.എം.കെ, ആം ആദ്മി പാർട്ടി, ശിവസേന, ആർ.ജെ.ഡി തുടങ്ങി എട്ട് പാര്‍ട്ടികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഗാന്ധി പ്രതിമക്ക് മുന്നിലായിരുന്നു പ്രതിഷേധം. വീ വാണ്ട് ജി.എസ്.ടി കോമ്പൻസേഷൻ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു എം.പിമാരുടെ പ്രതിഷേധം.