India

എംപിമാരുടെ സസ്പെൻഷനിൽ പാർലമെന്റ് പ്രക്ഷുബ്ധമായേക്കും; സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ ധർണ ഇന്ന്

പന്ത്രണ്ട് എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ഇന്നും പാർലമെൻറ് പ്രക്ഷുബ്ധമാകും. സസ്പെൻഷനിലായ എംപിമാർ ഇന്നു മുതൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണയിരിക്കും. എളമരം കരീം, ബിനോയ് വിശ്വം എന്നിവർ ഉൾപ്പടെ 12 പേരുടെ സസ്പെൻഷനിൽ കടുത്ത നിലപാട് തുടരുകയാണ് വെങ്കയ്യ നായിഡു. പ്രതിപക്ഷവുമായി ചർച്ചയാവാം എന്ന് ഇന്നലെ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ മാപ്പു പറഞ്ഞുള്ള ഒത്തുതീർപ്പിന് ഇല്ലെന്നാണ് പ്രതിപക്ഷ നിലപാട്. സസ്പെൻഷൻ ചട്ടവിരുദ്ധമെന്ന പ്രതിപക്ഷ ആരോപണം അദ്ധ്യക്ഷൻ തള്ളി. കഴിഞ്ഞ സമ്മേളനത്തിൽ തന്നെ അംഗങ്ങളുടെ […]

India

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിയ്ക്കും

3 കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിയ്ക്കും. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനം ലോകസഭയിൽ അവതരിപ്പിയ്ക്കുന്ന ബില്ല് ചർച്ചകൾക്ക് ശേഷം ഇന്ന് തന്നെ പാസാക്കാനാണ് സർക്കാർ ശ്രമം. അണക്കെട്ടുകളുടെ പരിശോധനാധികാരം കേന്ദ്രത്തിന് ലഭ്യമാക്കുന്ന ഡാം സേഫ്റ്റി ബിൽ ഇന്ന് രാജ്യസഭയിലും കേന്ദ്രസർക്കാർ അവതരിപ്പിയ്ക്കും. ബിജെപിയും കോൺഗ്രസ്സും അംഗങ്ങൾക്ക് ഇന്ന് സഭയിൽ ഹജരാകണമെന്ന് ഇതിനകം വിപ്പ് നൽകിയിട്ടുണ്ട്. (Farm Laws Repeal Parliament) ശൈത്യകാല സമ്മേളനത്തിനത്തിന്റെ ആദ്യ ദിനം ഇരുസഭകളും രാവിലെ പതിനൊന്ന് മണിയ്ക്കാണ് […]

India

പാർലമെന്റ് നടപടികൾ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്ദമാകും

പാർലമെന്റ് നടപടികൾ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്ദമാകും. കഴിഞ്ഞ ദിവസങ്ങളുടെ തനിയാവർത്തനമാകും ഇന്നും പാർലമെന്റിന്റെ ഇരു സഭകളിലും അരങ്ങേറുക. ഫോൺചോർത്തൽ, ഡൽഹിയിൽ 9 വയസ്സുകാരി കൊല്ലപ്പെട്ടത്, വിലക്കയറ്റം, കർഷകസമരം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ഇരു സഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്. ഫോൺചോർത്തൽ വിഷയം സഭ ചർച്ച ചെയ്യണമെന്ന ആവശ്യം അംഗികരിയ്ക്കാതെ പാർലമെന്റ് നടപടികളോട് സഹകരിക്കില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഈ വിഷയത്തിൽ നടുത്തളത്തിലിറങ്ങിയ 6 തൃണമൂൽ അംഗങ്ങളെ രാജ്യസഭാ ചെയർമാൻ ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. […]

India

പാർലമെന്റ് സമ്മേളനം അവസാനിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഇന്ന് പ്രഖ്യാപനം നടത്തുമെന്ന് സൂചന

പാർലമെന്റ് സമ്മേളനം അവസാനിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഇന്ന് പ്രഖ്യാപനം നടത്തുമെന്ന് സൂചന. നിയമനിർമ്മാണ അജണ്ട പൂർത്തിയാക്കി സഭ അനിശ്ചിതമായി പിരിയാനാകും സർക്കാർ നിർദേശിക്കുക. അതേസമയം മൺസൂൺ സമ്മേളനം നേരത്തെ പിരിഞ്ഞാൽ പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്. പ്രതിപക്ഷ പ്രതിഷേധം തുടരുന്ന ലോക്സഭയിൽ ഇന്ന് പൊതുമേഖലാ ജനറൽ ഇൻഷുറൻസ്‌ കമ്പനിയിൽ സർക്കാർ ഓഹരിപങ്കാളിത്തം കുറയ്ക്കുന്ന ബിൽ ചർച്ചയില്ലാതെ പാസാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കും. കൊറോണ വിഷയത്തിലെ ചർച്ചയും ഇന്നത്തെ അജണ്ടയിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ മാസം ഓഗസ്റ്റ് […]

India

പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും

പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ഫോൺചോർത്തൽ, കാർഷിക നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസും സിപിഐഎമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ അടിയന്തിര പ്രമേയത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അവതരണാനുമതി ലഭിച്ചില്ലെങ്കിൽ ഇന്നും പ്രതിപക്ഷം നടുത്തളത്തിൽ പ്രതിഷേധിയ്ക്കും. (opposition protest parliament today) ഇന്നലെ ലോകസഭയിൽ പ്രതിഷേധിച്ച 13 അംഗങ്ങളെ സ്പീക്കർ ചേംമ്പറിൽ വിളിച്ച് ശാസിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള എഎം ആരിഫ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവർക്ക് അടക്കമാണ് താക്കീത് ലഭിച്ചത്. ഇവർ ഇന്നത്തെ പ്രതിഷേധത്തിന്റെ […]

India

ഇന്ധന വില വർധനവിനെതിരെ പ്രതിപക്ഷ ബഹളം; രാജ്യസഭ നിര്‍ത്തിവച്ചു

ഇന്ധന വില വർധനവിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. സഭ നിർത്തിവച്ച് വില വർധന ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നൽകിയ നോട്ടീസ് അധ്യക്ഷൻ അനുവദിച്ചില്ല. ഇതേ തുടർന്നാണ് കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സഭ ഒരു മണി വരെ നിർത്തിവെച്ചു. “ആദ്യ ദിവസം കടുത്ത നടപടിയെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു പ്രതിഷേധിച്ച കോൺഗ്രസ് എംപിമാരെ പരാമർശിച്ച് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ്, കര്‍ഷക സമരം, ഇന്ധന വിലവര്‍ദ്ധന തുടങ്ങിയവക്കിടയിലാണ് […]

India

സുപ്രധാന നിയമനിർമാണം നടക്കാനുണ്ടെന്ന് ബിജെപി; എല്ലാ എംപിമാരോടും പാർലമെന്റിലെത്താൻ നിർദേശം

ന്യൂഡൽഹി: വളരെ പ്രധാനപ്പെട്ട നിയമനിർമാണം നടക്കാനുള്ളത് കൊണ്ട് ഇന്ന് പാർലമെന്റിൽ ഹാജരായിരിക്കാൻ ലോക്സഭാംഗങ്ങൾക്ക് ബിജെപിയുടെ വിപ്പ്. മൂന്നു വരിയുള്ള വിപ്പാണ് പാർട്ടി ചീഫ് വിപ്പ് രാകേഷ് സിങ് പുറപ്പെടുവിച്ചത്. ‘രാവിലെ പത്തു മണി മുതൽ സഭയിൽ ക്രിയാത്മകമായി ഹാജരായിക്കാൻ എല്ലാ ബിജെപി അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു. സർക്കാർ നിലപാടിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെടുന്നു’ – എന്നാണ് വിപ്പിൽ പറയുന്നത്. രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെയാണ് സഭ ചേരുന്നത്. കാർഷിക നിയമങ്ങളിലും സാമ്പത്തിക നയങ്ങളിലും കേന്ദ്രസർക്കാറിനെതിരെ പ്രതിപക്ഷം പ്രതിക്കൂട്ടിൽ […]

India

ഗാന്ധിയുടെ പ്രതിമ പാര്‍ലമെന്‍റിലെ പ്രധാന കവാടത്തില്‍ നിന്നും നീക്കി

ഗാന്ധിയുടെ പ്രതിമ പാര്‍ലമെന്‍റിലെ പ്രധാന കവാടത്തില്‍ നിന്നും താല്‍ക്കാലികമായി നീക്കി. 16 അടി ഉയരമുള്ള പ്രതിമ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമ്മാണത്തിന്‍റെ ഭാ​ഗമായാണ് താല്‍ക്കാലികമായി മാറ്റിയതെന്നാണ് ലോക് സഭാ അധികൃതര്‍ പറയുന്നത്. പാര്‍ലമെന്‍റിലെ രണ്ടാം നമ്പര്‍ ഗേറ്റിനും മൂന്നാം നമ്പര്‍ ഗേറ്റിനും ഇടയിലാണ് നിലവില്‍ പ്രതിമ താല്‍ക്കാലികമായി സ്ഥാപിച്ചിട്ടുള്ളത്. പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിപക്ഷ സമരങ്ങളിലും എം.പിമാരുടെ കൂടിക്കാഴ്ച്ചകളിലും സ്ഥിരസാന്നിധ്യമായിരുന്നു മാറ്റിവെച്ച ഗാന്ധി പ്രതിമ. കാര്‍ഷിക നിയമത്തിനെതിരായ പാര്‍ലമെന്‍റ് എം.പിമാരുടെ സമരവും ഈ ഗാന്ധി പ്രതിമക്ക് മുന്നില്‍ വെച്ചായിരുന്നു. 1993ൽ […]

India National

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 29 മുതൽ

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 29 മുതൽ ആരംഭിക്കുമെന്ന് സ്പീക്കർ ഒ.എം ബിർല അറിയിച്ചു. രാജ്യസഭ രാവിലെ 9 മുതൽ 2 വരെയും, ലോക്സഭ വൈകുന്നേരം 4 മുതൽ രാത്രി 9 വരെയുമാണ് ചേരുക. സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് എം.പിമാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും സമ്മേളനം എന്ന് സ്‌പീക്കർ ഒ.എം ബിർല പറഞ്ഞു. എന്നാൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയിരുന്നു ശൂന്യവേളയും ചോദ്യോത്തരവേളയും ഇത്തവണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് ക്യാന്റീനിലെ ഭക്ഷ്യ […]

India National

‘കര്‍ഷകര്‍ അവകാശത്തിനായി തെരുവില്‍ പോരാടുമ്പോള്‍ നിങ്ങള്‍ കൊട്ടാരം പണിയുന്നു’

പുതിയ പാര്‍ലമെന്‍റിന്‍റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്ത നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. രണ്ട് ആഴ്ച്ചയായി രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സമരം ചെയ്യുകയാണെന്ന് പ്രധാനമന്ത്രിയെ ഓര്‍മപ്പെടുത്തിയാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം. കര്‍ഷകര്‍ അവകാശത്തിനായി തെരുവില്‍ പോരാടുമ്പോള്‍ നിങ്ങള്‍ കൊട്ടാരം പണിയുകയാണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തത്. ‘മിസ്റ്റര്‍ മോദി, അന്നം നല്‍കുന്നവര്‍ അവകാശത്തിനായി തെരുവില്‍ പോരാടുമ്പോള്‍ നിങ്ങള്‍ നിങ്ങള്‍ക്കുമാത്രമായി കൊട്ടാരം പണിയുന്നുവെന്നത് ചരിത്രം രേഖപ്പെടുത്തും’ അദ്ദേഹം എഴുതി. ‘ജനാധിപത്യത്തിൽ, അധികാരം എന്നത് തോന്നുന്നതെന്തും ചെയ്യാനുള്ള മാർഗമല്ല, അത് പൊതുസേവനത്തിനും […]