രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും. അയോധ്യ രാമക്ഷേത്ര നിർമാണവും പ്രാണപ്രതിഷ്ഠയും സംബന്ധിച്ച വിഷയത്തിൽ ഇരുസഭകളിലും ചർച്ച നടക്കും. ലോക്സഭയിൽ നോട്ടീസ് നൽകിയത് ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി അംഗം സത്യപാൽ സിങ്ങ് ആണ്. ചർച്ചയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ചീഫ് വിപ്പ് ഡോ. ലക്ഷ്മികാന്ത് ബാജ്പേയി ഇരുസഭകളിലെയും പാർട്ടി അംഗങ്ങൾക്ക് വെള്ളിയാഴ്ച വിപ്പ് നൽകി. ജനുവരി 31-ന് ആരംഭിച്ച ബജറ്റ് സമ്മേളനം വെള്ളിയാഴ്ചവരെയാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ അജൻഡകളൊന്നും പറയാതെ കഴിഞ്ഞദിവസം […]