HEAD LINES National

‘ശക്തമായ തീരുമാനങ്ങളുടെ ജന്മസ്ഥലം’; പാര്‍ലമെന്റ് മന്ദിരത്തിന്റെ ഓര്‍മകള്‍ കൈയ്യക്ഷര കുറിപ്പുകളിൽ പങ്കുവച്ച് 10 വനിതാ എംപിമാർ

പാര്‍ലമെന്റ് മന്ദിരത്തിന്റെ ഓര്‍മകള്‍ കൈയ്യക്ഷര കുറിപ്പുകളിൽ പങ്കുവച്ച് 10 വനിതാ എംപിമാർ. പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി പുതിയ കെട്ടിടത്തിലേക്ക് മാറാൻ ഒരുങ്ങവേയാണ് പഴയ പാർലമെന്റ് മന്ദിരത്തിലെ ഗൃഹാതുരുത്വമുണർത്തുന്ന ഓർമ്മകൾ പങ്കുവച്ച് വനിതാ എംപിമാർ രംഗത്തെത്തിയത്.(10 women MPs share memories of old Parliament) സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പുകളിലാണ് പത്ത് വനിതാ എംപിമാർ ഓർമ്മകളും അനുഭവങ്ങളും സന്ദേശങ്ങളും പങ്കുവെച്ചത്. കോൺഗ്രസ് എംപി രമ്യ ഹരിദാസ്, രാജ്യസഭാ എംപി പി ടി ഉഷ, തൃണമൂൽ കോൺഗ്രസ് (ടിഎംസി) […]

National

പുതിയ പാർലമെന്റ് മന്ദിരം: ഉദ്ഘാടനം ബഹിഷ്കരിക്കാൻ പ്രതിപക്ഷം

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കും. ബഹിഷ്ക്കരണ വിഷയത്തിൽ കോൺഗ്രസ് ഉടൻ തിരുമാനമെടുക്കും. രാഷ്ട്രപതി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യണമെന്ന നിർദേശം പരിഗണിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധിക്കാനുള്ള കോൺഗ്രസ് തിരുമാനം.മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കൂടി ആലോചിച്ച ശേഷമാകും നിലപാട് കൈകൊള്ളുക. തൃണമൂൽ കോൺഗ്രസും (ടിഎംസി) സിപിഐയും എഎപിയും പരിപാടി ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പാർട്ടികൾക്ക് ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചതിനു പിന്നാലെ ഇന്നുതന്നെ അന്തിമ തീരുമാനം ഉണ്ടാകും. പ്രതിപക്ഷം ഒന്നടങ്കമാണ് ചടങ്ങ് ബഹിഷ്കരിക്കുക എന്നാണ് വിവരം. അതേസമയം, ചടങ്ങിലേക്കുള്ള […]

National

കറുത്ത വസ്ത്രമണിഞ്ഞ് എംപിമാര്‍ പാര്‍ലമെന്റില്‍; രാഹുല്‍ വിഷയത്തില്‍ ഇന്നും പ്രതിഷേധം; ഇരുസഭകളും നിര്‍ത്തിവച്ചു

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ കടുത്ത പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം. ഇന്ന് പാര്‍ലമെന്‍രില്‍ കറുത്ത വസ്ത്രം ധരിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവര്‍ പാര്‍ലമെന്റിലെത്തിയത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭാ സ്പീക്കറുടെ ചെയറിന് നേരെ പ്രതിപക്ഷ എംപിമാര്‍ കടലാസുകള്‍ കീറിയെറിഞ്ഞു.(Opposition MPs protest at Parliament with black dress Rahul Gandhi issue) ലോക്‌സഭ ആരംഭിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നാല് മണി വരെ പിരിഞ്ഞു. രാജ്യസഭയും ഉച്ചയ്ക്ക് […]

National

ഗവര്‍ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി; സ്വകാര്യ ബില്‍ ഇന്ന് രാജ്യസഭയില്‍

ഗവര്‍ണ്ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശിക്കുന്ന സ്വകാര്യ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. സി പി ഐ എം അംഗം ഡോ.വി. ശിവദാസന്‍ എംപിക്കാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചത്. ഗവര്‍ണറുടെ നിയമനം, കാലാവധി, മാറ്റല്‍ എന്നിവയില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നതാണ് ബില്ല്. അതാത് സംസ്ഥാനങ്ങളിലെ എം എല്‍ എമാരും തദ്ദേശസ്ഥാപന ജനപ്രതിനിധികളും ചേര്‍ന്ന് ഗവര്‍ണ്ണറെ തിരഞ്ഞെടുക്കണമെന്നാണ് പ്രധാന ഭേദഗതി നിര്‍ദ്ദേശം. ഭരണഘടനയുടെ 153, 155, 156 അനുഛേദങ്ങള്‍ ഭേദഗതി ചെയ്യണമെന്നാണ് സ്വകാര്യബില്ലിലെ ആവശ്യം. അതേസമയം അന്റാര്‍ട്ടിക്കയില്‍ ഇന്ത്യ […]