കാർഷിക നിയമത്തിൽ വിട്ടു വീഴ്ച്ചക്കൊരുങ്ങി കേന്ദ്ര സർക്കാർ. നിയമം നടപ്പിലാക്കണോയെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന നിർദേശം കർഷകരുമായുള്ള നാളത്തെ ചർച്ചയിൽ മുന്നോട്ടുവെക്കും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യവുമായി ആഴ്ച്ചകളായി ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തികൊണ്ടിരിക്കുകയാണ് കര്‍ഷകര്‍. ഇപ്പോള്‍ ഡല്‍ഹി അതിർത്തികളില്‍ കർഷകരുടെ ട്രാക്ടർ റാലി നടന്നുകൊണ്ടിരിക്കുകയാണ്. റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി നടത്തുന്നത്. വിവിധ അതിര്‍ത്തികളില്‍ നിന്നും പുറപ്പെട്ട നൂറോളം ട്രാക്ടറുകള്‍ എല്ലാം പല്‍വേലില്‍ യോജിക്കുകയും അവിടെ നിന്ന് […]
Tag: panjab farmers protest
സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം; ടവറുകള്‍ നശിപ്പിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജിയോ
ചണ്ഡീഗഡ്: പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ജിയോ ടവറുകള്‍ നശിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ അധികാരികളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഹൈക്കോടതിയെ സമീപിച്ചു. കര്‍ഷക പ്രതിഷേധത്തില്‍ റിലയന്‍സ് ജിയോയുടെ നിയന്ത്രണത്തിലുള്ള 1,600 ല്‍ അധികം ടെലികോം ടവറുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നശിപ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് ടവറുകള്‍ നശിപ്പിക്കുന്നത് തടയാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. അക്രമ പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കുകയും രണ്ട് സംസ്ഥാനങ്ങളിലും ആശയവിനിമയ സംവിധാനത്തിന് വലിയ നാശനഷ്ടമുണ്ടാക്കുകയും ചെയ്തുവെന്ന് കമ്പനി […]