കോവിഡിന്‍റെ അതിതീവ്ര വ്യാപനത്തില്‍ വലയുന്ന ഇന്ത്യയ്ക്ക് വിദേശരാജ്യങ്ങളിൽ നിന്നുള്ള സഹായം തുടരുന്നു. ചൈനയില്‍ നിന്ന് ഏകദേശം 100 ടണ്‍ ഭാരമുള്ള 3,600 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് ഡല്‍ഹിയിലെത്തിയത്. ചൈനയിലെ ഹാങ്ഷൗ വിമാനത്താവളത്തില്‍ നിന്ന് ബോയിംഗ് 747-400 വിമാനത്തിലായിരുന്നു ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് ജംബോ ചാര്‍ട്ടര്‍ വിമാനം ഡല്‍ഹി വിമാനത്താവളത്തിലെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ഈ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഡല്‍ഹിയിലെയും ഉത്തരേന്ത്യയിലെയും നഗരങ്ങള്‍ നേരിടുന്ന ഓക്സിജന്‍ പ്രതിസന്ധി പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ആഴ്ചകളിലും ഇത്തരം ലോഡുകള്‍ രാജ്യത്ത് എത്തിയേക്കുമെന്നാണ് […]
Tag: Oxygen Concentrators
ഓക്സിജൻ കോൺസണ്ട്രേറ്റർ കരിഞ്ചന്ത; വ്യവസായി നവനീത് കൽറ പൊലീസ് പിടിയിൽ
ഓക്സിജൻ കോൺസണ്ട്രേറ്ററുകൾ കരിഞ്ചന്തയിൽ വിറ്റ സംഭവത്തിൽ ഡൽഹി വ്യവസായി നവനീത് കൽറയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന നവ്നീത് കൽറയെ ഗുഡ്ഗാവിലുളള അളിയന്റെ ഫാം ഹൗസിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്നലെ അർദ്ധരാത്രിയോടെ പിടിയിലായ കൽറയുടെ ഓഫീസുകളിൽ നിന്നും റെസ്റ്റോറൻ്റുകളിൽ നിന്നുമായി 524 ഓക്സിജൻ കോൺസൻട്രേറ്ററുകൾ പൊലീസ് റെയ്ഡിൽ കണ്ടെത്തിയിരുന്നു. 16000 മുതല്‍ 22000 രൂപ വരെ വിലവരുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേറുകള്‍ കൊള്ള ലാഭം ഈടാക്കി 50,000 മുതല്‍ 70,000 രൂപയ്ക്ക് വരെ കല്‍റ വിറ്റിരുന്നുവെന്നാണ് ഡൽഹി […]
ഓക്സിജൻ കോൺസൺട്രേറ്ററുകൾ കരിഞ്ചന്തയിൽ വിറ്റു; ഡൽഹിയിൽ 4 പേർ അറസ്റ്റിൽ
രാജ്യതലസ്ഥാനത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലും കരിഞ്ചന്തയിൽ ഓക്സിജൻ കോൺസൺട്രേറ്ററുകളുടെ വില്പന തുടരുന്നു. ഓക്സിജൻ കോൺസൺട്രേറ്ററുകൾ കരിഞ്ചന്തയിൽ വിറ്റതിനെ തുടർന്ന് ഡൽഹിയിൽ വിവിധ ഇടങ്ങളിലായി 4 പേരാണ് ഇന്ന് അറസ്റ്റിലായത്. ഇവരിൽ നിന്നായി ഓക്സിജൻ കോൺസൺട്രേറ്ററുകളും പൊലീസ് പിടിച്ചെടുത്തി. സൗത്ത് ഡൽഹിയിലെ സാകേത് പ്രദേശത്ത് ഓക്സിജൻ കോൺസൺട്രേറ്ററുകൾ വില്പന നടത്തിയ രാഹുൽ എന്നയാള് പ്രതികളിൽ ഒരാൾ. പാലം സ്വദേശിയായ ഇയാളിൽ നിന്ന് ഒരു ഓക്സിജൻ കോൺസൺട്രേറ്റർ പിടിച്ചെടുത്തു. പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. 55,000 രൂപയ്ക്ക് […]