India National

വാക്സിന്‍ സൗജന്യമാക്കണം, സെന്‍ട്രല്‍ വിസ്ത നിര്‍ത്തിവെക്കണം; മോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്

കോവിഡ് വ്യാപനത്തെ തടയാന്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്. കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും അ​ട​ക്കം 12 പ്ര​മു​ഖ പ്ര​തി​പ​ക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചേര്‍ന്ന് തയ്യാറാക്കിയ കത്തില്‍ ഒമ്പതോളം നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രതിപക്ഷം പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി ഉന്നയിച്ച ആ​വ​ശ്യ​ങ്ങ​ൾ കേന്ദ്രം പാടെ അ​വ​ഗ​ണി​ക്കു​ക​യും ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്​​ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കത്തയച്ചത്. സ​ർ​ക്കാ​ർ യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ വി​വി​ധ ന​ട​പ​ടി​ക​ൾ സ്വീ​കരിച്ചേ മതിയാവൂ എന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും ല​ഭ്യ​മാ​യ എ​ല്ലാ സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ കോ​വി​ഡ്​ വാ​ക്​​സി​ൻ […]