India

ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം; വിജയ് ചൗക്കിലേക്ക് മാര്‍ച്ച്

പാര്‍ലമെന്റിലെ അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി. പാര്‍ലമെന്റ് നടപടികള്‍ ജനാധിപത്യ വിരുദ്ധമായി സംഘടിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം നടത്തിയത്. ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ പ്രതിഷേധത്തിന് ശേഷം അംഗങ്ങള്‍ വിജയ് ചൗക്കിലേക്കും മാര്‍ച്ച് നടത്തി. പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക പ്രക്ഷോഭം, എന്നിവയിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം. പാര്‍ലമെന്റ് സമ്മേളന കാലത്ത് സര്‍ക്കാര്‍ സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ധര്‍ണയ്ക്ക് രാഹുല്‍ ഗാന്ധി മുന്‍നിരയിലുണ്ടായിരുന്നു. കേരളത്തില്‍ […]