പെഗസിസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് പ്രതിപക്ഷ പാർട്ടികൾ. രാഹുൽഗാന്ധി വിളിച്ച യോഗത്തിൽ 15 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു.യോഗ ശേഷം സൈക്കിൾ മാർച്ച് നടത്തിയാണ് പ്രതിപക്ഷ എം പിമാർ പാർലമെന്റിലേത്തിയത്.പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പെഗസിസ് ഫോണ്‍ ചോര്‍ത്തൽ വിഷയത്തിൽ പ്രതിഷേധം തുടരാൻ തന്നെയാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ രാഹുൽഗാന്ധി വിളിച്ച ബ്രേക്ക്ഫാസ്റ്റ് മീറ്റിങ്ങിൽ കോൺഗ്രസ്സ് അടക്കമുള്ള 14 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. തൃണമൂൽ കോൺഗ്രസ് ,ഇടതുപാർട്ടികൾ, എന്‍സിപി, ശിവസേന, ആര്‍ജെഡി, […]