Sports

കാനഡയും ആസ്‌ട്രേലിയയും ടോക്യോ ഒളിംപിക്‌സിനില്ല

കൊറോണ വൈറസ് ഒളിംപിക്‌സിന് ശക്തമായ ഭീഷണിയാകുമെന്നതിന്റെ സൂചനകള്‍ കൂടുതല്‍ ശക്തമാക്കികൊണ്ട് കാനഡയും ആസ്‌ട്രേലിയയും തങ്ങളുടെ കായികതാരങ്ങളെ ടോക്യോ ഒളിംപിക്‌സിന് അയക്കില്ലെന്ന് വ്യക്തമാക്കി. കോവിഡ് 19 അന്താരാഷ്ട്രതലത്തില്‍ ഭീതി പരത്തിക്കൊണ്ട് പരക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കാനഡയുടേയും ആസ്‌ട്രേലിയയുടേയും തീരുമാനം. കാനഡയാണ് ആദ്യമായി ഒളിംപിക്‌സില്‍ നിന്നും പിന്മാറുന്നുവെന്ന വിവരം അറിയിച്ചത്. പിന്നാലെ ആസ്‌ട്രേലിയയും നിലപാട് വ്യക്തമാക്കുകയായിരുന്നു. കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളിലേയും ഒളിംപിക്‌സ് സമിതികള്‍ നിര്‍ണ്ണായക തീരുമാനമെടുത്തിരിക്കുന്നത്. രണ്ട് രാജ്യങ്ങളും ഒളിംപിക്‌സ് 2021ലേക്ക് നീട്ടിവെക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. പൊതുവില്‍ […]

Sports

ഒളിംപിക്‌സ് നീട്ടിയേക്കും, അന്തിമതീരുമാനത്തിന് ഐ.ഒ.സി

ലോകമാകെ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഒളിംപിക്‌സ് നീട്ടിവെക്കാന്‍ സാധ്യത. കായിക താരങ്ങളും വിവിധ രാജ്യങ്ങളുടെ ഒളിംപിക് കമ്മറ്റികളും കൊറോണ പ്രതിസന്ധി മൂലം ഒളിംപിക്‌സ് നീട്ടണമെന്ന അഭിപ്രായം പങ്കുവെച്ചിരുന്നു. ഞായറാഴ്ച്ച നടന്ന ഐ.ഒ.എസി എക്‌സിക്യൂട്ടീവ് ബോര്‍ഡ് ഇതോടെ അന്തിമ തീരുമാനമെടുക്കാന്‍ നാലാഴ്ച്ചത്തെ സാവകാശം എടുത്തിരിക്കുകയാണ്. ജൂലൈ 24 മുതലാണ് ടോക്യോ ഒളിംപിക്‌സ് തീരുമാനിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒളിംപിക്‌സ് മാസങ്ങളോ ഒരു വര്‍ഷം തന്നെയോ വൈകി നടത്താനാണ് സാധ്യത. ടോക്ടോ ഒളിംപിക്‌സ് റദ്ദാക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്നാണ് […]