288 പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ ട്രെയിൻ അപകടത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ. സ്റ്റേഷനിലൂടെ കടന്നു പോകുന്ന ട്രെയിനുകൾക്ക് സിഗ്നലിംഗ് സംവിധാനം നൽകുന്ന പാനൽ റൂം സിബിഐ ഇതിനകം സീൽ ചെയ്തിട്ടുണ്ട്. സീൽ ചെയ്തതിനാൽ സ്റ്റേഷനിൽ ഇനി തീവണ്ടികൾക്ക് ഹാൾട് അനുവദിക്കില്ല. ബഹനാഗ ബസാർ സ്റ്റേഷനിൽ എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് സ്ഥിരം സ്റ്റോപ്പില്ല. ലോക്കൽ പാസഞ്ചർ, ഗുഡ്‌സ് ട്രെയിനുകൾ എന്നിവക് സിഗ്നൽ നല്കുന്നതിനായാണ് ഈ സ്റ്റേഷനിൽ നിർത്തുക. ഇനി തീവണ്ടികൾ […]
Tag: odisha train accident
ഒഡിഷ ട്രെയിൻ അപകടത്തിന്റെ കാരണം സിഗ്നൽ തകരാറെന്ന് റിപ്പോർട്ട്; വിയോജനക്കുറിപ്പുമായി മുതിർന്ന എഞ്ചിനിയർ
ഒഡിഷ ട്രെയിൻ അപകടത്തിന്റെ കാരണം സംബന്ധിച്ച് റെയിൽവേയിലെ വകുപ്പുകൾ തമ്മിൽ ഭിന്നത. സംയുക്ത പരിശോധനാ റിപ്പോർട്ടിൽ മുതിർന്ന എഞ്ചിനീയർ വിയോജനക്കുറിപ്പ് നൽകി. സിഗ്നൽ തകരാറാണ് അപകടത്തിന് കാരണമെന്ന റിപ്പോർട്ടിലാണ് വിയോജിപ്പ്. സിഗ്നൽ തകരാറല്ല അപകടത്തിന് ഇടയാക്കിയതെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്. കോറമാണ്ടൽ എക്‌സ്പ്രസിന് ലൂപ്പ് ലൈനിലേക്കല്ല മെയിൻ ലൈനിലേക്കാണ് ഗ്രീൻ സിഗ്നൽ നൽകിയിരുന്നതെന്നും കുറിപ്പിൽ ഡാറ്റലോഗറിൽ ഇക്കാര്യം വ്യക്തമാണെന്നും വിയോജന കുറിപ്പിൽ ഉന്നത ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണത്തിൽ ഭിന്നത സ്വാഭാവികമാണെന്നും, എന്നാൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും […]
ഒഡിഷ ട്രെയിനപകടം; മരണപ്പെട്ടവരിൽ ജോലിക്കായി കേരളത്തിലേക്ക് ജോലി തേടി പുറപ്പെട്ടവരും
ഒഡിഷ ട്രെയിനപകടത്തിൽ മരണപ്പെട്ടവരിൽ ജോലിക്കായി കേരളത്തിലേക്ക് പുറപ്പെട്ടവരും. പശ്ചിമ ബംഗാളിലെ പൂർബ ബർധമാൻ ജില്ലക്കാരനായ ഛോട്ടു സർദാർ ആണ് മരണപ്പെട്ടവരിൽ ഒരാൾ. 18കാരനായ ഛോട്ടുവിനൊപ്പം ട്രെയിനിലുണ്ടായിരുന്ന അച്ഛൻ സുക്‌ലാൽ അപകടത്തിൽ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. കല്പണിക്കാരനാണ് സുക്‌ലാൽ. ഇദ്ദേഹം വർഷങ്ങളായി കേരളത്തിലാണ് ജോലി ചെയ്യുന്നത്. ആദ്യമായാണ് സുക്‌ലാൽ മകനെ പണിക്ക് കൊണ്ടുപോയത്. 18 വയസ് തികഞ്ഞയുടൻ ജോലിക്കായി സുക്‌ലാൽ മകനെ കൊണ്ടുപോവുകയായിരുന്നു. കേരളത്തിലേക്ക് പണിക്കായി പോവുകയായിരുന്ന സദ്ദാം […]
ഒഡിഷ ട്രെയിൻ അപകടം: ആവശ്യമുള്ളവർക്ക് രക്തം എത്രയും പെട്ടന്ന് എത്തിക്കണം: ആരാധകരോട് ചിരഞ്ജീവി
അപകടമേഖലയുടെ പരിസരത്തുള്ളവർ ആവശ്യമുള്ളവർക്ക് രക്തം എത്രയും പെട്ടന്ന് എത്തിക്കണമെന്ന് ആരാധകരോട് ചിരഞ്ജീവി. രക്തം ആവശ്യമുള്ളവർക്ക് അതെത്തിച്ചുനല്കണമെന്നും രക്തം ദാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒറീസയിലെ ദാരുണമായ കോറോമാണ്ടൽ എക്‌സ്‌പ്രസ് അപകടത്തിലും മരണത്തിലും ഞെട്ടിയെന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു. ജീവൻ രക്ഷിക്കാൻ രക്ത യൂണിറ്റുകളുടെ അടിയന്തിര ആവശ്യമുണ്ടെന്ന് താൻ മനസിലാക്കുന്നു. രക്തം ദാനം ചെയ്യുന്നതിന് സാധ്യമായ എല്ലാ സഹായവും നൽകാൻ എല്ലാ ആരാധകരോടും സമീപ പ്രദേശങ്ങളിലെ സുമനസുകളോടും അഭ്യർത്ഥിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഒഡിഷയിലെ അപകടത്തില്‍ പ്രതികരണവുമായി കശ്മീര്‍ […]
ഒഡിഷ ട്രെയിൻ അപകടം: ഇന്ത്യ കണ്ട ഏറ്റവും വലിയ റയിൽവെ ദുരന്തങ്ങളിൽ ഒന്ന്
ഇരുനൂറിലധികം പേർ മരണപ്പെടുകയും 1000ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഒഡിഷയിലെ ട്രെയിൻ അപകടം ഇന്ത്യൻ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്. 1981 ജൂൺ ആറിനാണ് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും […]