Cricket Sports

രാഹുൽ, ജഡേജ കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 5 വിക്കറ്റ് വിജയം

തോൽവിയിലേക്ക് വീഴുമെന്ന് തോന്നിയിടത്ത് നിന്ന് രാഹുൽ – ജഡേജ കൂട്ടുകെട്ടിന്റെ അവസരോചിതമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ഓസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ 5 വിക്കറ്റ് വിജയം പിടിച്ചെടുത്ത് ടീം ഇന്ത്യ. ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ ടോസ് ലഭിച്ചിട്ടും ബൗൾ ചെയ്യാനായിരുന്നു രോഹിതിന്റെ അഭാവത്തിൽ ക്യാപ്റ്റൻ സ്ഥാനത്തെത്തിയ ഹർദിക്കിന്റെ തീരുമാനം. തുടക്കത്തിൽ ഇന്ത്യയ്ക്ക് മുകളിൽ ആധിപത്യം സ്ഥാപിക്കുന്നതിൽ വിജയിച്ച ഓസ്ട്രേലിയയെ പിന്നീട് കണിശമായ ബൗളിങ്ങിലൂടെ ഇന്ത്യ പിടിച്ച് കെട്ടി. 35.4 ഓവറിൽ 188 റൺസിന് ഓസ്ട്രേലിയ പുറത്തായി. ഓസ്ട്രേലിയൻ നിരയിൽ […]

Sports

ഏഴാം വിക്കറ്റിൽ റെക്കോർഡ് കൂട്ടുകെട്ട്; മെഹദി ഹസന് സെഞ്ചുറി: ബംഗ്ലാദേശിന് തകർപ്പൻ സ്കോർ

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിന് തകർപ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 271 റൺസ് നേടി. 6 വിക്കറ്റ് നഷ്ടത്തിൽ 69 റൺസ് എന്ന നിലയിൽ തകർന്ന ബംഗ്ലാദേശിനെ ഏഴാം വിക്കറ്റിൽ മഹ്‌മൂദുല്ലയും മെഹദി ഹസനും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. 150 പോലും കടക്കില്ലെന്ന് കരുതിയ ടോട്ടൽ 271ൽ എത്തിക്കാനായത് ബംഗ്ലാദേശിന് വലിയ ആത്‌മവിശ്വാസം നൽകും. മെഹദി ഹസൻ (100 നോട്ടൗട്ട്) ബംഗ്ലാദേശ് ടോപ്പ് സ്കോറർ ആയപ്പോൾ […]

Sports

രോഹിതിനു വീണ്ടും ടോസ് നഷ്ടം; ഇന്ത്യ ഫീൽഡ് ചെയ്യും

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ ഫീൽഡ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ലിറ്റൺ ദാസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് ടീമിലും മാറ്റങ്ങളുണ്ട്. ബംഗ്ലാദേശ് ഒരു മാറ്റം വരുത്തിയപ്പോൾ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. ബംഗ്ലാദേശ് നിരയിൽ ഹസൻ മഹ്‌മൂദിനു പകരം നാസും അഹ്‌മദ് ടീമിലെത്തി. ഇന്ത്യൻ ടീമിൽ ഷഹബാസ് അഹ്‌മദും കുൽദീപ് സെനും പുറത്തിരിക്കും. പകരം, അക്സർ പട്ടേലും ഉമ്രാൻ മാലികും തിരികെയെത്തി. ടീമുകൾ: India : Rohit Sharma(c), Shikhar Dhawan, Virat […]

Cricket Sports

21 പന്തുകളിൽ ബെയർസ്റ്റോയ്ക്ക് അർധസെഞ്ചുറി; രണ്ടാം ഏകദിനത്തിൽ വിറച്ചു ജയിച്ച് ഇംഗ്ലണ്ട്

അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനു ജയം. 21 പന്തുകളിൽ അർധസെഞ്ചുറി കുറിച്ച ഓപ്പണർ ജോണി ബെയർസ്റ്റോയുടെ മികവിലാണ് ഇംഗ്ലണ്ട് ജയം കുറിച്ചത്. ഒരു ഘട്ടത്തിൽ 137-6 എന്ന നിലയിൽ തകർന്നടിഞ്ഞ ആതിഥേയരെ ഡേവിഡ് വിലിയും സാം ബില്ലിംഗ്സും ചേർന്ന അപരാജിതമായ 79 റൺസാണ് കര കയറ്റിയത്. അയർലൻഡിനായി ജോഷ്വ ലിറ്റിൽ മൂന്നു വിക്കറ്റ് വീഴ്ത്തി. 213 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടി നേരിട്ടു. സ്കോർബോർഡ് തുറക്കും മുൻപ് ഓപ്പണർ ജേസൻ റോയ് […]