രാജ്യത്തെ കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിൽ എക്‌സിക്യൂട്ടീവിനും, ലെജിസ്ലേറ്റിവിനുമാണ് മുഖ്യപങ്കെന്ന വിമർശനവുമായി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കെടുകാര്യസ്ഥതയും, നിയമങ്ങളിലെ വ്യക്തതക്കുറവും കേസുകൾ കെട്ടിക്കിടക്കുന്നതിന് പ്രധാന കാരണമാണെന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചു. ജനാധിപത്യത്തിലെ ഓരോ തൂണിനും നൽകിയിട്ടുള്ള അധികാരങ്ങളുടെ ലക്ഷ്മണ രേഖയെ കുറിച്ച് ജഡ്ജിമാരെ ഓർമിപ്പിച്ചു. അതേസമയം, ജനങ്ങൾക്ക് ജുഡിഷ്യറിയോടുള്ള വിശ്വാസം വർധിപ്പിക്കാൻ കോടതികളിൽ പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മുഖ്യമന്ത്രിമാരുടെയും, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. സർക്കാരാണ് […]