നോയിഡയിൽ അച്ചടക്ക നടപടിയുടെ പേരിൽ വിദ്യാർത്ഥികളുടെ മുടി മുറിച്ചു.സംഭവം വിവാദമായതോടെ അധ്യാപികയെ ജോലിയിൽ നിന്നും പുറത്താക്കി. നോയിഡ സെക്റ്റർ 168 ലാണ് സംഭവം നടന്നത്. രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. 12 വിദ്യാർത്ഥികളുടെ മുടിയാണ് അധ്യാപിക മുറിച്ചത്. അസംബ്ലിക്ക് ശേഷം കത്രികയുമായി അധ്യാപിക ക്ലാസുകൾ സന്ദർശിക്കുകയും തന്റെ മുന്നിൽ കണ്ട വിദ്യാർത്ഥികളുടെ മുടി മുറിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് വിവരം. നിരവധി വിദ്യാർത്ഥികൾ ടോയ്‌ലറ്റിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ ഓടി ഒളിക്കാൻ ശ്രമിച്ചുവെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അഡ്മിനിസ്ട്രേഷൻ ഉടൻ നടപട […]
Tag: noida
നോയിഡയിലെ ലാബിൽ വൻ തീപിടിത്തം
നോയിഡയിലെ സെക്ടർ 63ൽ സ്ഥിതി ചെയ്യുന്ന പതോളജി ലാബിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തീ അണച്ചതായി ഫയർ ഓഫീസർ ജിതേന്ദ്ര കുമാർ സിംഗ് അറിയിച്ചു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നോയിഡയിലെ രണ്ട് 40 നില ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കാൻ ഉത്തരവിട്ട് സുപ്രിംകോടതി
ഉത്തർപ്രദേശിലെ നോയിഡയിലെ രണ്ട് 40 നില കെട്ടിടങ്ങൾ പൊളിച്ച് കളയാൻ ഉത്തരവിട്ട് സുപ്രിംകോടതി. റിയൽ എസ്റ്റേറ്റ് കമ്പനിയായ സൂപ്പർടെക്ക് നിർമിച്ച 900 ഫ്ളാറ്റുകൾ വരുന്ന രണ്ട് 40 നില ഫ്ളാറ്റ് സമുച്ചയങ്ങളാണ് പൊളിച്ച് കളയാൻ കോടതി ഉത്തരവിട്ടത്. നിർമാണ നിയമം ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി ഫ്ളാറ്റുകൾ പൊളിക്കണമെന്ന 2014 ലെ അലഹബാദ് ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടായിരുന്നു സുപ്രിംകോടതി വിധി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആർ ഷീ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. രണ്ട് മാസത്തിനകം ഫ്ളാറ്റ് ഉടമകൾക്ക് […]