National

‘കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണം’ : കേന്ദ്ര ഗതാഗത മന്ത്രി

വ്യവസായി സൈറസ് മിസ്ത്രിയുടെ വാഹനാപകടത്തെ തുടർന്ന് റോഡ് സുരക്ഷയെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. റോഡ് അപകടങ്ങൾ കുറയ്ക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് മാത്രം ശ്രമമുണ്ടായിട്ട് കാര്യമില്ലെന്നും, പൊതുജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ‘കാറിൽ പിന്നിൽ സഞ്ചരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കേണ്ട എന്നാണ് വിചാരം. മുന്നിലുള്ളവർ മാത്രം സീറ്റ് ബെൽറ്റ് ധരിച്ചാൽ മതിയെന്ന് തെറ്റിധരിക്കുന്നു. എന്നാൽ മുന്നിലിരിക്കുന്നവരും പിന്നിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണം’- നിതിൻ ഗഡ്കരി പറഞ്ഞു. ‘സാധാരണ ജനങ്ങൾക്ക് മാത്രമല്ല, ഞാൻ യാത്ര […]

India

മികച്ച റോഡുകൾ വേണമെങ്കിൽ പണം നൽകേണ്ടി വരും; ഹൈവേ ടോൾ പിരിവിനെക്കുറിച്ച് നിതിൻ ഗഡ്കരി

മികച്ച റോഡുകൾ വേണമെങ്കിൽ ആളുകൾ പണം നൽകേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ദേശീയ പാതകളിലെ ടോൾ പിരിവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. എക്​സ്​പ്രസ്​ ഹൈവേകളിലെ ടോൾ ചാർജുകൾ യാത്ര ചെലവേറിയതാക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് കേന്ദ്ര ഗതാഗത മന്ത്രിയുടെ മറുപടി. ഡൽഹി – മുംബൈ എക്സ്പ്രസ് വേയുടെ നിർമാണം നടക്കുന്ന ഹരിയാനയിലെ സോഹ്‌നയിൽ​ മന്ത്രി സന്ദർശനം നടത്തി. നിലവാരമുള്ള എക്സ്പ്രസ് വേകൾ യാത്രാ സമയവും ഇന്ധന ചെലവും കുറയ്ക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡൽഹി […]

India

ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കും: കേന്ദ്ര ഗതാഗതമന്ത്രി

ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ അറിയിച്ചു. പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോള്‍ പിരിക്കുന്ന സംവിധാനം നിലവില്‍ വരും. വാഹനത്തിന്റെ ജിപിഎസ് ഇമേജിംഗ് മുഖേനയാകും പണം ശേഖരിക്കുക. ടോള്‍ പ്ലാസകളില്‍ നിലവില്‍ 93 ശതമാനം വാഹനങ്ങളും ഫാസ്ടാഗ് ഉപയോഗിച്ചാണ് പണം നല്‍കുന്നതെന്നും നിതിന്‍ ഗഡ്കരി സഭയില്‍ വ്യക്തമാക്കി.