World

പ്രസിഡൻഷ്യൽ വോട്ട് വിവാദം; നൈജീരിയ സംസ്ഥാന ഗവർണർമാർക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു

നൈജീരിയയിൽ നിർണായകമായ സംസ്ഥാന ഗവർണർമാർക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിൽ തർക്കം തുടരുന്നതിനിടെയാണ് തീരുമാനം. ശനിയാഴ്ച നടക്കാനിരുന്ന തെരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് നീട്ടുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഫെബ്രുവരി 25 ന് ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സാങ്കേതിക തകരാറുകൾ മൂലം പരാജയമായി മാറിയ ഡിജിറ്റൽ വോട്ടിംഗ് സംവിധാനം പുനഃക്രമീകരിക്കുന്നതിലെ പ്രശ്‌നങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് കമ്മീഷൻ പറഞ്ഞു. ഡിജിറ്റൽ വോട്ടിംഗ് സംവിധാനത്തിലെ തകരാറുകൾ വലിയ വിവാദങ്ങൾക്കും അന്താരാഷ്ട്ര […]

Sports

ക്രിസ്റ്റ്യാനോ പുറത്തിരുന്നു; നൈജീരിയക്കെതിരെ പോർച്ചുഗലിന് വമ്പൻ ജയം

ഖത്തർ ലോകകപ്പ് സൗഹൃദമത്സരത്തിൽ നൈജീരിയക്കെതിരെ പോർച്ചുഗലിന് വമ്പൻ ജയം. മടക്കമില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗൽ നൈജീരിയയെ വീഴ്ത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഗോൺസാലോ റാമോസ്, ജാവോ മരിയോ എന്നിവരും ഗോൾ ലിസ്റ്റിൽ ഇടം നേടി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ ഇറങ്ങിയത്. വയറ്റിൽ അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ക്രിസ്റ്റ്യാനോ ഇന്നലെ ടീമിൽ ഉൾപ്പെടാതിരുന്നത്. 9ആം മിനിട്ടിൽ തന്നെ പോർച്ചുഗൽ മുന്നിലെത്തി. ഡിയോഗോ ഡാലോട്ടിൻ്റെ അസിസ്റ്റിൽ നിന്ന് ബ്രൂണോ […]

India

ഇക്വറ്റോറിയ ഗിനിയ തടവിലാക്കിയ മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ നൈജീരിയിലേക്ക് മാറ്റുന്നത് വൈകുന്നു

ഇക്വറ്റോറിയ ഗിനിയ തടവിലാക്കിയ മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ നൈജീരിയിലേക്ക് മാറ്റുന്നത് വൈകുന്നു. നാവികരെ കപ്പലിലേക്ക് മാറ്റിയെങ്കിലും യന്ത്രത്തകരാർ മൂലം യാത്ര വൈകുകയാണ്. ഗിനിയൻ പ്രാദേശിക സമയം രാത്രി 10 മണിയോടെ നാവികരെ ചെറുബോട്ടിൽ ലൂബ പോർട്ടിൽ നിന്ന് അവരുടെ കപ്പലിലേക്ക് എത്തിച്ചു. എന്നാൽ യന്ത്രത്തകരാർ മൂലം കപ്പലിന് യാത്ര തുടരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. രാവിലെ യന്ത്രത്തകരാർ പരിഹരിച്ചാൽ നാവികരെ നൈജീരിയയിലേക്ക് കൊണ്ട് പോകും. ഇതിന് സാധിച്ചില്ലെങ്കിൽ നൈജീരിയയിൽ നിന്നെത്തിയ ടഗ് ബോട്ട് കപ്പലിനേയും വഹിച്ച് യാത്ര […]