ഒടുവിൽ നഞ്ചിയമ്മയുടെ സ്വപ്നം പൂവണിയുന്നു. ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. അട്ടപ്പാടിയിൽ നിന്നും സിനിമയിലേക്കു എത്തിയ നഞ്ചിയമ്മ ഇക്കാലയളവിൽ ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കി. എന്നാൽ ഈ പുരസ്കാരങ്ങൾ ഒന്നും സൂക്ഷിക്കാനും അലങ്കരിച്ച് വെക്കാനുമായി ഒരു വീടില്ലാത്ത അവസ്ഥയിലായിരുന്നു നഞ്ചിയമ്മ. ഇപ്പോഴിതാ, നഞ്ചിയമ്മയ്ക്കായി ഒരു സുന്ദര ഭവനം ഒരുങ്ങിയിരിക്കുകയാണ്. ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്ക്ക് സ്വപ്ന ഭവനം പണിത് നൽകിയിരിക്കുന്നത്. അട്ടപ്പാടിയിലെ നക്കുപതി ഊരിലാണ് ഏറെക്കാലമായി നഞ്ചിയമ്മ […]