ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമം. ഗവർണറുടെ വാഹനത്തിലേക്ക് വാഹനം ഇടിച്ചു കയറ്റാനായിരുന്നു ശ്രമം. നോയിഡയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കറുത്ത സ്കോർപിയോ കാറാണ് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി സൂചനയുണ്ട്. ഗവർണറുടെ വാഹനത്തെ പിന്തുടർന്ന് റോങ്ങ് സൈഡിലൂടെ മറ്റ് വാഹനങ്ങളെ മറികടന്ന് ഗവർണറുടെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു ശ്രമം. എന്നാൽ, ഗവർണറിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടൽ അപകടം ഒഴിവാക്കുകയായിരുന്നു.
Tag: new delhi
ഡൽഹി മദ്യനയ അഴിമതിക്കേസ്; കെ കവിതയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി
ഡൽഹി മദ്യനയ അഴിമതിക്കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ബിആർഎസ് നേതാവ് കെ കവിത കവിതയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇഡി സോണൽ ഓഫീസിൽ നിന്ന് കവിത മടങ്ങി. ഇന്ന് രാവിലെ 10.30ഓടെയാണ് ഇഡിയുടെ ഡൽഹി സോണൽ ഓഫീസിൽ ചോദ്യം ചെയ്യലിനായി കവിത ഹാജരായത്. വൈകിട്ട് 9.15ഓടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. നാളെ വീണ്ടും കവിതയെ ചോദ്യം ചെയ്യുമെന്നാണ് വിവരം. വൈകീട്ട് 6 മണിക്ക് ശേഷവും […]
കാറിൽ കെട്ടിവലിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവം; റിപ്പോർട്ട് തേടി ഡൽഹി സർക്കാർ
കാറിൽ കെട്ടിവലിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി ഡൽഹി സർക്കാർ. വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറയ്‌ക്കാണ് നിർദേശം. സ്‌പെഷ്യൽ കമ്മീഷണർ ഓഫ് പോലീസ് ശാലിനി സിംഗാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. പുതുവത്സര ദിനത്തിൽ ഡൽഹിയിലെ കഞ്ചവാല മേഖലയിലായിരുന്നു സംഭവം. 4 കിലോമീറ്ററുകളോളം വലിച്ചിഴയ്‌ക്കപ്പെട്ട യുവതി അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാർ യാത്രികരായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. […]
ഡൽഹി വികാസ്പുരിയിൽ വൻ തീപിടുത്തം; തീയണയ്ക്കാൻ ശ്രമിക്കുന്നത് 18 ഫയർ എഞ്ചിനുകൾ
ഡൽഹി വികാസ്പുരിയിൽ ബൻ തീപിടുത്തം. വികാസ്പുരിയിലെ ഡിഡിഎ ലാൽ മാർക്കറ്റിലാണ് രാവിലെ 5.50ഓടെ തീപിടുത്തം ഉണ്ടായത്. 18 ഫയർ എഞ്ചിനുകൾ തീയണയ്ക്കാൻ ശ്രമിക്കുകയാണ്. ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.
മുടി മാറ്റിവെക്കൽ ചികിത്സയ്ക്ക് പിന്നാലെ യുവാവ് മരിച്ചു; നാല് പേർ അറസ്റ്റിൽ
മുടിമാറ്റിവെക്കൽ ചികിത്സയ്ക്ക് പിന്നാലെ യുവാവ് മരിച്ചു. ഡൽഹിയിലാണ് സംഭവം. 30 വയസുകാരനായ അത്താർ റഷീദാണ് ഒരു ക്ലിനിക്കിൽ വച്ച് നടത്തിയ മുടി മാറ്റിവെക്കൽ ചികിത്സയ്ക്ക് പിന്നാലെ മരിച്ചത്. കുടുംബക്കാരുടെ പരാതിയിൽ നാലു പേർ അറസ്റ്റിലായി. മുടി മാറ്റിവെയ്ക്കൽ ചികിത്സയ്ക്ക് പിന്നാലെ വിവിധ അവയവങ്ങൾ പ്രവർത്തനരഹിതമായി എന്നാണ് റിപ്പോർട്ടുകൾ. ചികിത്സയ്ക്ക് ശേഷം കടുത്ത വേദനയാണ് മകൻ അനുഭവിച്ചതെന്ന് അമ്മ ആസിയ ബീഗം പറഞ്ഞു. റഷീദിന്റെ ശരീരത്തിൽ ഉടനീളം തടിപ്പ് കണ്ടു. തുടർന്ന് ക്ലിനിക്കിലെ ജീവനക്കാർക്കെതിരെ പരാതി നൽകുകയായിരുന്നു എന്നും […]
ബിജെപി ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ 75 മണിക്കൂർ ജനസമ്പർക്ക പരിപാടി ഇന്ന് ആരംഭിക്കും
ബിജെപി ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ 75 മണിക്കൂർ ജനസമ്പർക്ക പരിപാടി ഇന്ന് ആരംഭിക്കും. മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചാണ് ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്. സർക്കാരിൻ്റെ ഭരണ നേട്ടങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പരിപാടിയിലൂടെ ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തുക, സർക്കാർ സേവനങ്ങളെ കുറിച്ച് ബോധവൽക്കരണം എന്നിവയും പരിപാടിയുടെ ഭാഗമാകും. സംസ്ഥാനത്തെ ബിജെപി എംപിമാരും എംഎൽഎമാരും ഭാരവാഹികളും നേതൃത്വം നൽകുന്ന പരിപാടി ഈ മാസം 14ന് അവസാനിക്കും.
ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ ടീം അടുത്ത മാസം അഞ്ചിന് ഡൽഹിയിൽ ഒത്തുകൂടും
ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം അടുത്ത മാസം അഞ്ചിന് ഡൽഹിയിൽ ഒത്തുകൂടും. ദക്ഷിണാഫ്രിക്കൻ ടീം ജൂൺ രണ്ടിന് എത്തും. ജൂൺ 9 മുതലാണ് പരമ്പര ആരംഭിക്കുക. പരമ്പരയിൽ ബയോ ബബിളോ സ്റ്റേഡിയത്തിൽ കാണികളെ അനുവദിക്കുന്നതിൽ നിയന്ത്രണങ്ങളോ ഇല്ല. എന്നാൽ, താരങ്ങളെ ഇടക്കിടെ കൊവിഡ് ടെസ്റ്റ് ചെയ്യും. ഡൽഹിയിലാണ് ആദ്യത്തെ മത്സരം. കട്ടക് (ജൂൺ 12), വിശാഖപട്ടണം (ജൂൺ 14), രാജ്കോട്ട് (ജൂൺ 17), ബെംഗളൂരു (ജൂൺ 19) എന്നീ വേദികളിലാണ് അടുത്ത മത്സരങ്ങൾ. മുതിർന്ന പല […]
ജഹാംഗീർ പുരി സംഘർഷം; മുഖ്യപ്രതിക്കെതിരെ ആയുധ നിയമപ്രകാരം കേസ്
ഡൽഹി ജഹാംഗീർ പുരിയിലെ സംഘർഷത്തിനിടെ വെടിയുതിർത്തെന്ന് ആരോപണമുയർന്ന മുഖ്യപ്രതി സോനു ചിക്ന എന്ന യൂനുസിനെതിരെ ആയുധ നിയമ പ്രകാരം കേസെടുത്ത് ഡൽഹി പൊലീസ്. സംഘർഷത്തിനിടെ വെടിയുതിർത്തതായി സോനു സമ്മതിച്ചു. പ്രതിയുടെ പക്കൽ നിന്ന് തോക്ക് കണ്ടെത്തിയെന്നും ഡൽഹി പൊലീസ് അറിയിച്ചു. സംഘർഷത്തിനിടെ കുപ്പികൾ എറിയാൻ ഒത്താശ ചെയ്‌തെന്ന ആരോപണത്തിൽ ആക്രി കച്ചവടക്കാരനായ ഷേഖ് ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, സമാധാനത്തിന് ആഹ്വാനം ചെയ്ത് ജഹാംഗീർ പുരിയിൽ സമുദായ-പൊലീസ് സംഘം സംയുക്‌ത ശാന്തി മാർച്ച് നടത്തി. ശനിയാഴ്ച […]
ഹിന്ദു യുവവാഹിനി നടത്തിയ പരിപാടിയിൽ വിദ്വേഷ പ്രസംഗം ഉണ്ടായിട്ടില്ല; ഡൽഹി പൊലീസിന്റെ സത്യവാങ്മൂലം
ഹിന്ദു യുവവാഹിനി നടത്തിയ പരിപാടിയിൽ വിദ്വേഷ പ്രസംഗം ഉണ്ടായിട്ടില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ വർഷം ഡിസംബർ 19ന് ന്യൂഡൽഹിയിൽ ഹിന്ദു യുവവാഹിനി നടത്തിയ ‘ധരം സൻസദി’ൽ വച്ച് ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടായി എന്ന പരാതിയിൽ ഡൽഹി പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹി പൊലീസ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ‘പരിപാടിയിൽ വച്ച് ഒരു മതവിഭാഗത്തിനെതിരെയോ വർഗത്തിനെതിരെയോ വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടായിട്ടില്ല. തങ്ങളുടെ നിലനില്പിനു തന്നെ ഭീഷണി ആയേക്കാവുന്ന ചില ദുഷ്ടശക്തികൾക്കെതിരെ പോരാടാൻ […]
മൂടൽമഞ്ഞിൽ മുങ്ങി രാജ്യതലസ്ഥാനം
മൂടൽമഞ്ഞിൽ മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയിൽ ദൂരക്കാഴ്ച 50 മീറ്ററായി കുറഞ്ഞു. താപനില ഏഴ് ഡിഗ്രിയായതോടെ കഠിന തണുപ്പും അനുഭവപ്പെടുന്നുണ്ട്. അടുത്ത നാലുദിവസത്തേക്ക് ഡൽഹിയിൽ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം രൂക്ഷമായതും മൂലം ഡൽഹിയിൽ മൂടൽമഞ്ഞിനൊപ്പം പുകമഞ്ഞും ശക്തമാണ്. കിഴക്കൻ യുപി, പഞ്ചാബ്, വടക്കൻ രാജസ്ഥാൻ, ഹരിയാന, ബിഹാർ എന്നിവിടങ്ങളിലും മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച കുറഞ്ഞു. ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ കനത്ത മഞ്ഞ് വീഴ്ച […]