നേപ്പാളിലുണ്ടായ ഭൂചലനത്തിൽ 69 പേർ മരിച്ചു. ജാജർ കൊട്ടിലാണ് ഏറ്റവും കൂടുതൽ നാശ നഷ്ടം ഉണ്ടായത്. പ്രദേശത്ത് നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നിട്ടുണ്ട്. കെട്ടിടങ്ങൾക്കുള്ളിൽ ഇപ്പോഴും നിരവധി ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 10 കിലോമീറ്റർ ആഴത്തിൽ, റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. നേപ്പാളിലുണ്ടായ ഭൂചലനത്തെ തുടർന്ന് ഉത്തരേന്ത്യയിലും പലയിടങ്ങളിലും രാത്രി ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഒരു മാസത്തിനിടെ ഇത് മൂന്നാം […]
Tag: Nepal earthquake
നേപ്പാൾ ഭൂചലനം: എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ, മരണസംഖ്യ 125 ലേക്ക് ഉയർന്നു
ഭൂചലനത്തിൽ വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ. 2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്നലെ രാത്രി ഉണ്ടായതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ദുരന്തന്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകൾ നേപ്പാളിലെത്തി. ഭൂചലനത്തിൽ നാനൂറിലേറെ പേർക്ക് പരുക്കേൽക്കുകയും 125 പേർ ഇതുവരെ മരിച്ചെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ രാത്രി 11.30 യോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വൈദ്യുതി വിതരണ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും പലയിടത്തും […]