India

നീറ്റ് പിജി കൗണ്‍സിലിംഗ് ഈ മാസം 12 മുതല്‍; കേന്ദ്ര ആരോഗ്യ മന്ത്രി

നീറ്റ് പിജി കൗണ്‍സിലിംഗ് ഈ മാസം 12 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി. കൗണ്‍സിലിംഗ് നടത്താന്‍ സുപ്രിംകോടതി അനുമതി നല്‍കിയതിനുപിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. മുന്നോക്ക സംവരണത്തിനുള്ള മാനദണ്ഡങ്ങളുടെ ഭരണ ഘടനാ സാധുത മാര്‍ച്ചില്‍ വിശദമായി പരിശോധിക്കാനും സുപ്രിംകോടതി തീരുമാനിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഈ വര്‍ഷത്തേക്ക് നിലവിലെ മാനദണ്ഡം അനുസരിച്ച് സംവരണം നടപ്പാക്കാന്‍ അനുമതി നല്‍കിക്കൊണ്ടാണ് കൗണ്‍സിലിംഗിനുള്ള തടസം നീക്കി കോടതി ഉത്തരവിറക്കിയത്. മുന്നോക്ക സംവരണത്തിനുള്ള ഉയര്‍ന്ന വാര്‍ഷിക വരുമാന […]