India National

പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി; പ്രചാരണങ്ങളില്‍ വിട്ടുനിന്ന് നവ്‌ജോത് സിംഗ് സിദ്ദു

പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദു വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയെന്നാണ് വിവരം. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിക്ക് രണ്ടാമതും കോണ്‍ഗ്രസ് സീറ്റ് നല്‍കിയതിനുപിന്നാലെയാണ് പ്രചാരണത്തില്‍ നിന്നും സിദ്ദു വിട്ടുനിന്നത്.https://ce37536e6baad152a5e9369493aa65b8.safeframe.googlesyndication.com/safeframe/1-0-38/html/container.html പഞ്ചാബില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിദ്ദു നേരത്തേ തന്നെ രംഗത്തുണ്ട്. മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗ് സ്ഥാനം രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ തന്നെ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ നടന്നിരുന്നു. കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ […]

India

രാജി പിന്‍വലിച്ച് നവ്‌ജോത് സിംഗ് സിദ്ദു; പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് രാഹുല്‍ ഗാന്ധിയുടെ ഉറപ്പ്

പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദു രാജി പിന്‍വലിച്ചു. രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തന്റെ എല്ലാ പ്രശ്‌നങ്ങളും രാഹുല്‍ ഗാന്ധിയെ അറിയിച്ചെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്നും കൂടിക്കാഴ്ചയ്ക്കുശേഷം സിദ്ദു പ്രതികരിച്ചു. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തും രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയിരുന്നു. sidhu withdrew resignation സെപ്തംബര്‍ 28നാണ് നവ്‌ജോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നൊഴിയുകയാണെന്ന് വ്യക്തമാക്കി രാജിക്കത്ത് നല്‍കിയിയത്. എന്നാല്‍ രാജി കോണ്‍ഗ്രസ് […]

India

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി തള്ളി ഹൈക്കമാൻഡ്; സിദ്ദു പിസിസി അധ്യക്ഷനായി തുടരും, ഔദ്യോഗിക പ്രഖ്യാപനം നാളെ

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി തള്ളി ഹൈക്കമാൻഡ്. നവ്‌ജോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷനായി തുടരുമെന്ന് ഹൈക്കമാൻഡ് അറിയിച്ചു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് സിദ്ദു പ്രതികരിച്ചു. നവ്‌ജോത് സിംഗ് സിദ്ദു കോൺഗ്രസ് ആസ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് ഹൈക്കമാൻഡിന്റെ പ്രതികരണം . കെ സി വേണുഗോപാൽ, ഹരീഷ് റാവത്ത് എന്നിവരുമായിയാണ് സിദ്ദു കൂടിക്കാഴ്ച നടത്തിയത്. പി സി സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം നവ്‌ജോത് സിംഗ് സിദ്ദു ആദ്യമായാണ് […]

India

ലഖീംപൂർ ഖേരി: ആശിഷ് മിശ്രയുടെ അറസ്റ്റ് ആവശ്യപ്പെട്ട് നവജ്യോത് സിദ്ദു നിരാഹാരം ആരംഭിച്ചു

പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദു അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ലഖീംപൂർ ഖേരി കേസിലെ പ്രധാന പ്രതി ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യും വരെ ഉപവാസം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. അന്തരിച്ച പ്രാദേശിക മാധ്യമപ്രവർത്തകൻ രാമൻ കശ്യപിന്റെ വസതിയിലാണ് സിദ്ദുവിന്റെ നിരാഹാര സമരം. കശ്യപിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വീടിന് പുറത്ത് ഉപവാസം ആരംഭിച്ചത്. നേരത്തെ, പഞ്ചാബ് കാബിനറ്റ് മന്ത്രി വിജയ് ഇന്ദർ സിംഗ്ല, എംഎൽഎ മദൻ ലാൽ, കുൽജിത് നഗ്ര എന്നിവരടങ്ങിയ […]

India

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് അംഗീകരിക്കും

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് സ്വീകരിക്കും. പുതിയ പി സി സി അധ്യക്ഷനെ കണ്ടെത്താൻ ഹൈക്കമാൻഡ് ചർച്ചകൾ തുടങ്ങി. സെപ്റ്റംബർ 28നാണ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി തത്ക്കാലം ഉയർത്തിക്കാട്ടാൻ കഴിയില്ലെന്ന ഹൈക്കമാൻഡ് നിലപാടാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഒത്തുതീര്‍പ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താനയും […]

India

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജിക്ക് പിന്നാലെ പഞ്ചാബിൽ കൂട്ടരാജി

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുൽത്താനയും പിസിസി ജനറൽ സെക്രട്ടറി യോഗിന്ദർ ധിൻഗ്രയും രാജിവച്ചു. റസിയ സുൽത്താനയുടെ സത്യപ്രതിജ്ഞ മൂന്ന് ദിവസം മുൻപായിരുന്നു. നവ്‌ജോത് സിംഗുമായി അടുപ്പമുള്ള മന്ത്രിയായിരുന്നു റസിയ സുൽത്താന. പഞ്ചാബ് പിസിസി ട്രഷറർ ഗുൽസാർ ഇന്ദർ ഛഹൽ നേരത്തെ രാജിവച്ചിരുന്നു. അതേസമയം, നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് അംഗീകരിച്ചിട്ടില്ല. സംസ്ഥാന തലത്തിൽ പ്രശ്‌നം തീർക്കണമെന്നാണ് ഹൈക്കമാൻഡ് നിർദേശം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് നവ്‌ജ്യോത് സിംഗ് സിദ്ദു പഞ്ചാബ് […]

India

പഞ്ചാബില്‍ അമരീന്ദര്‍ മുഖ്യമന്ത്രിയായി തുടരും; സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷനാകും

പഞ്ചാബ് കോണ്‍ഗ്രസില്‍ മഞ്ഞുരുക്കം. പുതിയ ഫോര്‍മുല പ്രകാരം വ്‌ജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാകും. അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി തുടരുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും തമ്മിലുള്ള തര്‍ക്കം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോണ്‍ഗ്രസിനുള്ളിലെ ഭിന്നത കേന്ദ്ര നേതൃത്വത്തെ വലച്ചിരുന്നു. സംസ്ഥാന അധ്യക്ഷന് പുറമെ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പഞ്ചാബിലെ പാര്‍ട്ടിക്കുള്ളിലെ എല്ലാ […]

India

പഞ്ചാബ് കോൺഗ്രസിലെ പ്രശ്‌നം; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി നവജോത് സിംഗ് സിദ്ധു

പഞ്ചാബ് കോൺഗ്രസിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി നവജോത് സിംഗ് സിദ്ധു. വീട്ടിലെത്തിയാണ് അദ്ദേഹം രാഹുലിനെ കണ്ടത്. നേരത്തെ പ്രിയങ്കാ ഗാന്ധിയുമായും സിദ്ധു കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിലാണ് സിദ്ധുവിന്റെ കൂടിക്കാഴ്ച. അമരീന്ദറുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും താൻ കൂടിക്കാഴ്ച നടത്തുമെന്ന് സിദ്ധു പറഞ്ഞിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ഇക്കാര്യം നിഷേധിച്ചു. ഇതിനിടെയായിരുന്നു പ്രിയങ്കയുമായി സിദ്ധുവിന്റെ […]

India National

പഞ്ചാബ് കോണ്‍ഗ്രസില്‍ അസ്വസ്ഥത ; മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി സിദ്ദു

നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രെ ബാക്കിനില്‍ക്കെ പഞ്ചാബ് കോണ്‍ഗ്രസില്‍ അസ്വസ്ഥത പുകയുന്നു. അമരീന്ദര്‍ സിംഗിന്‍റെ കടുത്ത വിമര്‍ശകന്‍ കൂടിയായ നവജ്യോത് സിംഗ് സിദ്ദു മുഖ്യമന്ത്രിക്കെതിരെ തുറന്ന പോരിനിറങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു കൂട്ടം മന്ത്രിമാരുമായും എം.എല്‍.എമാരുമായും സിദ്ദു കൂടിക്കാഴ്ച നടത്തി. സഹകരണ, ജയിൽ മന്ത്രി സുഖ്ജിന്ദർ രന്ധവ, സാങ്കേതിക വിദ്യാഭ്യാസം, ടൂറിസം, സാംസ്കാരികകാര്യ മന്ത്രി ചരഞ്ജിത് ചാനി എന്നീ രണ്ട് മന്ത്രിമാരുമായി സിദ്ദു കൂടിക്കാഴ്ച നടത്തിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ചില എം.എല്‍.എമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. […]