National

മണിപ്പൂരിനെക്കുറിച്ച് മോദി ഉരിയാടുന്നില്ലെന്ന് രാഹുൽ, ‘നിരാശരായ രാജവംശം’ ഇന്ത്യയെ പരിഹസിക്കുന്നുവെന്ന് ബിജെപി

മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മണിപ്പൂരിലെ സ്ഥിതിഗതികൾ യൂറോപ്യൻ പാർലമെന്റിൽ ചർച്ചയായിട്ടും, പ്രധാനമന്ത്രി നരേന്ദ്രമോദി ഇതേക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടുന്നില്ലെന്നാണ് വിമർശനം. അതേസമയം പ്രസ്താവനയ്ക്ക് പിന്നാലെ രാഹുലിനെതിരെ ബിജെപിയും രംഗത്തെത്തി. ‘മണിപ്പൂർ കത്തുന്നു, യൂറോപ്യൻ യൂണിയൻ പാർലമെന്റ് ഇന്ത്യയുടെ ആഭ്യന്തര കാര്യം ചർച്ച ചെയ്യുന്നു. പ്രധാനമന്ത്രി ഒരു ഒരക്ഷരം ഉരിയാടുന്നില്ല.. അതിനിടെ, ബാസ്റ്റിൽ ഡേ പരേഡിനുള്ള ടിക്കറ്റ് റാഫേലിന് ലഭിച്ചു’ – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. പിന്നാലെ കോൺഗ്രസ് നേതാവിനെ കടന്നാക്രമിച്ച് […]

National

തക്കാളി വിറ്റ് ഒരു മാസം കൊണ്ട് കോടീശ്വരനായി ഒരു കർഷകൻ

ഇന്ധന വിലയെപ്പോലും നാണിപ്പിക്കും വിധം രാജ്യത്ത് തക്കാളി വില അനുദിനം കുതിച്ചുയരുകയാണ്. തക്കാളി വില 300 രൂപയിലെത്തുമെന്ന റിപ്പോർട്ടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും തക്കാളി ഉൽപ്പാദനം കുറഞ്ഞത് വീണ്ടും വില ഉയരാൻ ഇടയാക്കുമെന്നാണ് റിപ്പോർട്ടുകൾ. വിലക്കയറ്റം പൊതുജനങ്ങൾക്ക് തിരിച്ചടിയാകുമ്പോൾ, തക്കാളി വിറ്റ് കോടീശ്വരനായ ഒരു കർഷകന്റെ വാർത്തയാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ നിന്ന് പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ തക്കാളി കൃഷി ചെയ്യുന്ന തുക്കാറാം ഭാഗോജി ഗായകർ ആണ് വിലകയറ്റം കൊണ്ട് […]

National

തൊഴിൽരഹിതനെന്ന് പരിഹസിച്ച പിതാവിനെ മകൻ ബാറ്റുകൊണ്ട് അടിച്ചുകൊന്നു

ചെന്നൈയിൽ മകൻ പിതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തൊഴിൽരഹിതനായ 23 കാരനെ പിതാവ് പരിഹസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. പ്രതി ജബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങൾ സ്വദേശി ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി മകൻ ജബരീഷും ബാലസുബ്രമണിയും തമ്മിൽ വഴക്കുണ്ടായി. തൊഴിൽരഹിൻ എന്ന പിതാവിൻ്റെ ആവർത്തിച്ചുള്ള പരിഹാസം ജബരീഷിനെ ചൊടിപ്പിച്ചു. ഇതോടെ ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് പിതാവിനെ മർദ്ദിക്കാൻ തുടങ്ങി. അമ്മയും […]

National

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിലെത്തും; സുപ്രധാന കരാറുകൾക്ക് സാധ്യത

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിലെത്തും. അധികാരമേറ്റതിനുശേഷമുള്ള അഞ്ചാം യു.എ.ഇ. സന്ദർശനമാണിത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ കരാറുകൾക്ക് സാധ്യതയുണ്ട്.  അതേസമയം, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി പാരീസിലെ എലിസി പാലസിൽ ഇന്നലെ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഭീകരവാദത്തിനെതിരെ ഇന്ത്യയും […]

National

ഡൽഹിയിൽ ഇന്ന് യെല്ലോ അലേർട്ട്

ഡൽഹിയിൽ ഇന്ന് യെല്ലോ അലേർട്ട്. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം. രണ്ട് ദിവസം ഡൽഹിയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.  യമുനാ നദിയിലെ ജലനിരപ്പ് നേരിയതോതിൽ കുറയുമ്പോഴും ഡൽഹി വൻ പ്രളയ ഭീതിയിലാണ്. യമുന നദിയിൽ ജലനിരപ്പ് അൽപം കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായെങ്കിലും നഗരത്തിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. ഐടിഒ ചെങ്കോട്ട സുപ്രിംകോടതി അടക്കമുള്ള സുപ്രധാന മേഖലകൾ വെള്ളത്തിന് അടിയിൽ തന്നെയാണ് ഉള്ളത്. കശ്മീരി ഗെയ്റ്റ്, മഹാത്മാഗാന്ധി മാർഗ് അടക്കമുള്ള സ്ഥലങ്ങളിൽ […]

National

ഏകീകൃത സിവില്‍ കോഡില്‍ അഭിപ്രായമറിയിക്കാന്‍ സമയം നീട്ടി നിയമ കമ്മിഷന്‍

ഏകീകൃത സിവില്‍ കോഡില്‍ അഭിപ്രായമറിയിക്കാന്‍ സമയം നീട്ടി നിയമ കമ്മിഷന്‍. ജൂലൈ 28 വരെ പൊതുജനങ്ങള്‍ക്ക് വിഷയത്തില്‍ പ്രതികരണം അറിയിക്കാം. നേരത്തെ ഈ മാസം 14 വരെയായിരുന്നു അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചത്. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്നുള്ള പ്രതികരണവും അഭിപ്രായങ്ങളും സമര്‍പ്പിക്കുന്നതിനുള്ള സമയം നീട്ടുന്നത് സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്ന് നിരവധി അഭ്യര്‍ത്ഥനകളാണ് ലഭിച്ചത്. ഇവ കണക്കിലെടുത്താണ രണ്ടാഴ്ചത്തെ സമയം നീട്ടിനല്‍കാന്‍ തീരുമാനിച്ചതെന്ന് നിയമ കമ്മീഷന്‍ വ്യക്തമാക്കി. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സംഘടനകള്‍ക്കോ […]

National

ചന്ദ്രന്റെ പ്രേതഭൂമിയെ ആദ്യമായി തൊടാന്‍ ഒരു ദൗത്യം, ചെലവ് തീരെക്കുറവും; ചന്ദ്രയാന്‍-3 പ്രത്യേകതകള്‍ വിശദീകരിച്ച് ദിലീപ് മലയാലപ്പുഴ

ചന്ദ്രന്റെ പ്രേതഭൂമി എന്നറിയപ്പെടുന്ന ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ആദ്യ ദൗത്യമെന്ന ഖ്യാതി നേടാന്‍ ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്നിന് സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ശാസ്ത്രഗവേഷകന്‍ ദിലീപ് മലയാലപ്പുഴ. ലോക ബഹിരാകാശ ഏജന്‍സികള്‍ ഇന്ത്യയുടെ ഈ ദൗത്യത്തെ വളരെ ആകാംഷയോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറയുന്നു. ചന്ദ്രന്‍ ഭാവിയില്‍ മനുഷ്യന്‍ മറ്റ് ഗ്രഹങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ഇടത്താവളമാകുമെന്നും അതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായി ചാന്ദ്രയാന്‍-3 മാറുമെന്നും അദ്ദേഹം പറഞ്ഞു.  ഭൂമി, ചന്ദ്രന്‍, ചൊവ്വ എന്നിവയെ ബന്ധിപ്പിച്ച് ഗവേഷണത്തിന്റെ ഒരു സൂപ്പര്‍ ഹൈവേ […]

National

ചന്ദ്രയാന്‍-3: ഇത് ഇന്ത്യയ്ക്ക് മുന്നിലെ അവസരം, ഭാവിയിലെ വലിയ സ്വപ്‌നങ്ങളുടെ തുടക്കം: ജി മാധവന്‍ നായര്‍

ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 വിജയകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍. മുന്‍ പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഇത്തവണ ഐഎസ്ആര്‍ഒ ദൗത്യവുമായി മുന്നോട്ടുപോകുന്നതെന്നും ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇത്തരം പര്യവേഷണങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ലോകത്തില്‍ തന്നെ നാലാമതായി ഉറപ്പിക്കാനാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ട്വന്റിഫോറിന്റെ ഗുഡ് മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പിന്നീട് മറ്റ് ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങളെക്കുറിച്ച് ഉള്‍പ്പെടെ […]

National

‘പാക് വനിതയെ തിരിച്ചയച്ചില്ലെങ്കിൽ 26/11 ആവർത്തിക്കും’; അജ്ഞാതൻ്റെ ഭീഷണി

മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്ക് അജ്ഞാതൻ്റെ ഭീഷണി സന്ദേശം. കാമുകനെ തേടി നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയ പാകിസ്താൻകാരി സീമ ഹൈദറിനെ നാട്ടിലേക്ക് തിരിച്ചയച്ചില്ലെങ്കിൽ 26/11 പോലെയുള്ള ഭീകരാക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. വിളിച്ചയാൾ ഉറുദു ഭാഷയിലാണ് സംസാരിച്ചതെന്ന് പൊലീസ് അറിയിച്ചു. ജൂലായ് 12-നാണ് ഭീഷണി കോൾ ലഭിച്ചത്. ഉറുദു ഭാഷയിൽ സംസാരിച്ച ഇയാൾ 2008 നവംബർ 26-ന് മുംബൈയിൽ നടന്നതുപോലുള്ള ഭീകരാക്രമണം ആവർത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഉത്തർപ്രദേശ് സർക്കാരാണ് ഇതിന് ഉത്തരവാദികൾ. സീമ ഹൈദറിനെ തിരിച്ചയച്ചില്ലെങ്കിൽ ഇന്ത്യ വൻ നാശം […]

National

തിങ്കളെ തൊടാന്‍…; ചാന്ദ്രയാന്‍-3 ഇറങ്ങാനിരിക്കുന്നത് പ്രകാശം പതിക്കാത്ത ചന്ദ്രന്റെ ഇരുണ്ടയിടങ്ങളില്‍

രാജ്യത്തെ എല്ലാ കണ്ണുകളും ചന്ദ്രനെ തൊടാനിരിക്കുന്ന ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിലേക്കാണ്. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. 2008 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ ഒന്നു മുതല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് ചെയ്യാന്‍ പോകുന്ന ആദ്യ ദൗത്യമായ ചാന്ദ്രയാന്‍ മൂന്ന് വരെയുള്ള ആ ചരിത്രം പരിശോധിക്കാം.  2005 ലാണ് ചാന്ദ്ര ദൌത്യത്തിനായി ആദ്യ ഘട്ടമായി 300 കോടി രൂപ കേന്ദ്ര സര്ക്കാര്‍ അനുവദിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം 2008 ഒക്ടോബര് 22 […]