ജമ്മുകശ്മീരും ലഡാക്കും കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ജമ്മുകശ്മീര്‍ നിയമസഭയോടുകൂടിയ കേന്ദ്രഭരണപ്രദേശമാകുമ്പോള്‍ ലഡാക്ക് നിയമസഭയില്ലാത്ത കേന്ദഭരണപ്രദേശമാകും. ഇരു കേന്ദ്രഭരണപ്രദേശങ്ങളിലെയും ഗവര്‍ണര്‍മാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മദിന വാര്‍ഷിക ദിനത്തിലാണ് ലഡാക്കും ജമ്മുകശ്മീരും കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടി പ്രാബല്യത്തില്‍ വരുന്നത്. ഗുജറാത്ത് കേഡര്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ജി.സി മുര്‍മു ജമ്മുകശ്മീരിലെ ആദ്യ ലെഫ്റ്റനന്‍റ് ഗവര്‍ണറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലഡാക്കിലെ ലെഫ്റ്റനന്‍റ് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത് മുന്‍ ത്രിപുര കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥാനായ […]
Tag: National
ദീപാവലിക്ക് തോക്കു പൊട്ടിച്ച് വ്യവസായ കുടുംബം; അന്വേഷണം ആരംഭിച്ചു
ശബ്ദമുഖരിതമായാണ് ഇന്ത്യയിലുടനീളം ദീപാവലി കൊണ്ടാടാറുള്ളത്. സാധാരണ വീര്യം കുറഞ്ഞ വെടിമരുന്ന് പടക്കങ്ങളും മറ്റുമാണ് ഉപയോഗിക്കാറുള്ളതെങ്കിലും ആഘോഷം പൊലിപ്പിക്കാന്‍ ഉത്തര്‍പ്രദേശിലെ ഒരു പ്രമുഖ വ്യവസായ കുടുംബം സ്വീകരിച്ച മാര്‍ഗ്ഗം അല്‍പ്പം കടന്നു പോയി. തോക്കുപയോഗിച്ചാണ് ഇവര്‍ ഇത്തവണത്തെ ദീപാവലി ആഘോഷം ഗംഭീരമാക്കിയത്. ഭാര്യയും ഭര്‍ത്താവും വായുവിലേക്ക് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോകളിലൂടെയാണ് സംഭവം പുറം ലോകത്തെത്തിയത്. വ്യവസായിയുടെ ഭാര്യ വായുവിലേക്ക് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് ഒരു വീഡിയോയിലുള്ളത്. അതും സ്വന്തം മക്കള്‍ തൊട്ടടുത്ത് നില്‍ക്കുമ്പോഴാണ് യുവതി തോക്കുപയോഗിച്ചത്. ഇതാണ് സംഭവത്തെ കൂടുതല്‍ […]
ഉടക്ക് തുടരുന്നു, ശിവസേനാ എം.എൽ.എമാരെ റാഞ്ചാനൊരുങ്ങി ബി.ജെ.പി
മഹാരാഷ്ട്രയിൽ ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ, ശിവസേന എം.എൽ.എമാരെ കൂട്ടത്തോടെ തങ്ങളുടെ പാളയത്തിലെത്തിക്കാനൊരുങ്ങി ബി.ജെ.പി. മുഖ്യമന്ത്രിപദമടക്കമുള്ള അധികാരസ്ഥാനങ്ങളിൽ 50-50 പങ്കാളിത്തം നൽകാമെന്ന് ബി.ജെ.പി എഴുതിനൽകണമെന്ന ആവശ്യത്തിൽ ശിവസേനാ തലവൻ ഉദ്ധവ് താക്കറെ ഉറച്ചുനിൽക്കുന്നതിനിടെയാണ് സേനാ എം.എൽ.എമാരെ വിലക്കുവാങ്ങാൻ ബി.ജെ.പി ഒരുങ്ങുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ശിവസേനയുടെ 56 എം.എൾ.എമാരിൽ 45 പേരും തങ്ങൾക്കൊപ്പം നിൽക്കാമെന്ന് ഉറപ്പുനൽകിയതായി ബി.ജെ.പി എം.പി സഞ്ജയ് കാകഡെ പറയുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശിവസേന എം.എൽ.എമാർ സർക്കാർ രൂപീകരണത്തിൽ ബി.ജെ.പിക്കൊപ്പം […]
ഇന്ത്യയിലെ മുസ്‌ലിംകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ഓര്‍ഹാന്‍ പാമുക്ക്
ഇന്ത്യയിലെ മുസ്‌ലീംകളോടുള്ള വിവേചനം മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് നോബേല്‍ സമ്മാന ജേതാവ് ഓര്‍ഹാന്‍ പാമുക്ക്. ജനാധിപത്യത്തിന്‍റെ പേരിലുള്ള ന്യൂനപക്ഷ വിരുദ്ധ സമീപനം അംഗീകരിക്കാനാവില്ല. ആഗോള തലത്തില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഭയാനകമാണെന്നും ഓര്‍ഹാന്‍ പാമുക് മീഡിയവണിനോട് പറഞ്ഞു.
ഒരു വിഭാഗത്തിന് മൌലിക അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ രാജ്യം ശാന്തമാണെന്നെങ്ങനെ പറയുന്നു; കവി സജ്ജാദ് ഹുസൈന്‍
അവകാശവാദങ്ങള്‍ ഉന്നയിക്കാതെ മോദി സര്‍ക്കാര്‍ തടങ്കല്‍ വച്ചിരിക്കുന്ന കശ്മീരിനെ സ്വതന്ത്രമാക്കുകയാണ് വേണ്ടതെന്ന് കവി സജ്ജാദ് ഹുസൈന്‍ പറഞ്ഞു. മൌലിക അവകാശങ്ങള്‍ പോലും നഷ്ടപ്പെട്ട ജമ്മുകശ്മീര്‍ ജനത തള്ളിനീക്കുന്നത് അത്യന്തം നരക ജീവിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാം തകര്‍ന്ന ജമ്മുകശ്മീര്‍ ജനതയുടെ അവസ്ഥ അനുദിനം മോശമായിക്കൊണ്ടിരിക്കുയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും പറഞ്ഞു. ആഗസ്റ്റ് 4ന് അര്‍ധരാത്രി പെട്ടെന്ന് അടച്ചേര്‍പ്പിച്ച സുരക്ഷ നിയന്ത്രങ്ങളില്‍ നിന്ന് മുക്തരാകാനാത്തതിന്‍റെ ശ്വാസം മുട്ടലിലാണ് ജമ്മുകശ്മീര്‍ ജനത. രാജ്യത്തെ ഒരു വിഭാഗം ജനത […]
യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്‍റെ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും
യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്‍റെ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും. പ്രതിനിധി സംഘം ഇന്ന് മാധ്യമങ്ങളുമായും കൂടിക്കാഴ്ച നടത്തിയേക്കും. അതേസമയം ലഡാക്കും ജമ്മുകാശ്മീരും കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടി നാളെ ഔദ്യോഗികമായി നിലവില്‍ വരും. ഇന്നലെ ജമ്മുകാശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് സുരക്ഷ സേന പ്രതിനിധി സംഘത്തിന് മുന്നില്‍ വിവരിച്ചിരുന്നു. 15 കോര്‍പ്സ് ആസ്ഥാനത്തായിരുന്നു സുരക്ഷാ സംബന്ധിച്ച സേനയുടെ വിശദീകരണം. പിന്നീട് ദാല്‍ തടാകത്തിലെ നൌകകളില്‍ സംഘം യാത്ര നടത്തി തദ്ദേശിയരുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായും പ്രതിനിധി […]
ബി.ജെ.പി നേതാക്കളുമായുള്ള ചര്‍ച്ചയില്‍നിന്ന് ശിവസേന പിന്മാറി
സഖ്യസര്‍ക്കാര്‍ രൂപീകരണത്തില്‍ ബി.ജെ.പിയുമായി ഒരു ചര്‍ച്ചക്കുമില്ലെന്ന് ശിവസേന. 50:50 ഫോര്‍മുല അംഗീകരിക്കില്ലെന്ന ഫഡ്നാവിസ് പറയുമ്പോള്‍ ചര്‍ച്ചക്ക് പ്രസക്തയില്ലെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ ഇടഞ്ഞുനില്‍ക്കുന്ന ശിവസേനക്ക് മുന്നറിയിപ്പുമായി ബി.ജെ.പി. 45 സേന എം.എല്‍.എമാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് ബി.ജെ.പി നേതാവ് സഞ്ജയ് ഖാഗഡെ പറഞ്ഞു. ഇവരുടെ പിന്തുണയോടെ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. അധികാരം തുല്യമായി പങ്കുവയ്ക്കാമെന്ന് അമിത് ഷാ ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ല. സര്‍ക്കാറിനെ […]
രാകേഷ് അസ്താനക്കെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വയം വിരമിക്കാന്‍ ഒരുങ്ങുന്നു
മുന്‍ സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വയം വിരമിക്കാന്‍ ഒരുങ്ങുന്നു. അഴിമതി കേസ് നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ സതീഷ് ഡാഗര്‍ സ്വയം വിരമിക്കലിന് ശ്രമിക്കുന്നത്. സി.ബി.ഐ ഡയറക്ടര്‍ ആയിരുന്ന ആലോക് വര്‍മ നിയമിച്ച അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയാണ് താല്‍ക്കാലിക ഡയറക്ടറായിരുന്ന നാഗേശ്വര റാവു സതീഷ് ഡാഗറിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് സി.ബി.ഐ എസ്.പിയായ സതീഷ് ഡാഗര്‍ സ്വയം വിരമിക്കാനുള്ള […]
തിരിച്ചടി പ്രതീക്ഷിച്ചതിനേക്കാള്‍ വലുതെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍
കരുതയതിനേക്കാള്‍ വലിയ തിരിച്ചടിയാണ് സാമ്പത്തിക രംഗത്ത് ഉണ്ടായതെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ദ ദാസ്. സി.എൻ.ബി.ബി.സി-ടി.വി18 ന് നൽകിയ അഭിമുഖത്തിലാണ് ആർ.ബി.ഐ ഗവർണർ മനസ്സ് തുറന്നത്. ആദ്യപാദത്തില്‍ ജി.ഡി.പി 5.8 ശതമാനം വളരുമെന്ന കണക്കുകൂട്ടല്‍ ഉണ്ടായിരുന്നു. എന്നാൽ വളർച്ച അഞ്ച് ശതമാനത്തിലേക്ക് ഇടിഞ്ഞത് അപ്രതീക്ഷിതമായിരുന്നുവെന്നാണ് ദാസ് പറഞ്ഞത്. സൗദി ആരാംകോ ആക്രമണം രാജ്യത്തെ സമ്പദ് രംഗത്തുണ്ടാക്കുന്ന പ്രത്യാഘാതം ഉടനെ വ്യക്തമാകും. സമ്പദ് രംഗത്തെ ഉത്തേജനത്തിനായി സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിക്കുന്നുണ്ട്. സ്ഥിതി നീണ്ടു നില്‍ക്കുകയാണെങ്കില്‍ ധനകമ്മിയെ ബാധിക്കാന്‍ ഇടയുണ്ടെന്നും ഗവർണർ […]
ബാബരി കേസ്: സമവായ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് മധ്യസ്ഥ സമിതി
ബാബരി ഭൂമിത്തര്‍ക്ക കേസില്‍ മധ്യസ്ഥ സമിതി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. സമവായ ചര്‍ച്ചകള്‍ തുടരാന്‍ ഹിന്ദു മുസ്‍ലിം കക്ഷികള്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് കാണിച്ച് മധ്യസ്ഥ സമിതി കോടതിയില്‍ നിവേദനം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചില്‍ വാദം കേള്‍ക്കല്‍ തുടരുന്നതിനിടെയാണ് മധ്യസ്ഥ സമിതിയുടെ പുതിയ നീക്കം. സുപ്രീംകോടതി മുന്‍ ജഡ്ജി എഫ്.എം ഖലീഫുല്ല, ആത്മീയ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരടങ്ങിയ മധ്യസ്ഥ സമിതിയാണ് സമവായ ചര്‍ച്ചകള്‍ക്ക് താത്പര്യമറിയിച്ച് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. സമിതി […]